# റിഹേഴ്സൽ വേണമെന്ന് മോഹൻലാൽ പറഞ്ഞാൽ അതിന്റെ അർത്ഥം വേറെയാണ്, വിപിൻ മോഹൻ

- Link: https://ml.b4blaze.com/film-news/vipin-mohan-about-mohanlal
- Published: 2023-11-09T08:08:17+05:30
- Author: Devika

ഒരു കാലത്ത്  നിരവധി ചിത്രങ്ങൾക്ക് ക്യാമറാമാൻ ആയി വർക്ക് ചെയ്ത താരമാണ് വിപിൻ മോഹൻ.
വിപിൻ മോഹൻ  ഛായാഗ്രഹണം നിർവഹിച്ച പല ചിത്രങ്ങളും വലിയ ഹിറ്റ് ആയിരുന്നു. ഒരു കാലത്ത്
ബാക്ക്ഗ്രൗണ്ട് സൗന്ദര്യം സിനിമയിൽ കാണിക്കുന്നത് വലിയ ട്രെൻഡ് ആയിരുന്നു. ഇത്തരം സീനറികൾ
അനായാസമായി ഒപ്പിയെടുക്കാൻ കഴിയുന്ന ഛായാഗ്രാഹരിൽ ഒരാൾ ആയിരുന്നു വിപിൻ മോഹൻ. സംവിധായകൻ
ആയും വിപിൻ മോഹൻ ഇതിനോടകം കഴിവ് തെളിയിച്ചു. ഇപ്പോഴിത ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ
ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടൻ മോഹൻലാലിനെ കുറിച്ചാണ് വിപിൻ മോഹൻ ഒരു
അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mohanlal1-1.jpg?
resize=1080%2C1350&ssl=1)

അഭിനയിക്കാൻ വേണ്ടി മാത്രമുള്ള ജന്മമാണ് മോഹൻലാലിന്റേത് എന്നാണ് വിപിൻ മോഹൻ പറയുന്നത്.
ശരിക്കും മോഹൻലാൽ ഒരു അഭുത ജീവിയാണ്. ശരിക്കും സിനിമയിക്ക് വേണ്ടി ജനിച്ച മനുഷ്യൻ. 
എന്നെ മോഹൻലാൽ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്. അത് പോലെ തന്നെ ഒരുപാട് ചിരിപ്പിച്ച വ്യക്തിയും
മോഹൻലാൽ തന്നെയാണ്. ക്യാമറയ്ക്ക് മുന്നിൽ ഉള്ള അദ്ദേഹത്തിന്റെ അഭിനയം കണ്ടു പലപ്പോഴും
കട്ട് പറയാൻ പോലും മറന്നു പോയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. മോഹൻലാലിന്റെ ഒരു സീൻ എടുക്കണമെങ്കിൽ
ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നമുക്ക് ഒരു ഐഡിയയും
കിട്ടില്ല എന്നതാണ് സത്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mohanlal2.jpg?resize
=602%2C339&ssl=1)

മോഹൻലാലിനോട് ഒരു സീൻ പറഞ്ഞാൽ അതിന്റെ സ്ക്രിപ്റ്റ് വായിച്ചതിന് ശേഷം മോഹൻലാൽ മാറി 
എവിടെയെങ്കിലും ഇരിക്കും. ആളുകളുമായി കാര്യം പറഞ്ഞു കൊണ്ട് നിൽക്കുന്ന കൂട്ടത്തിൽ ആണ്
അഭിനയിക്കാൻ വിളിക്കുന്നത്. ക്യാമറ ഓൺ ആയി കഴിഞ്ഞാൽ പിന്നെ മോഹൻലാലിന്റെ അഭിനയം എങ്ങനെയാണെന്ന്
പറയാൻ കഴിയില്ല. മറ്റുള്ളവരെ പോലും സ്ക്രിപ്റ്റ് ഒക്കെ കാണാതെ പഠിക്കുന്ന പരുപാടി ഒന്നും
മോഹൻലാലിന് ഇല്ല. പൊതുവെ അങ്ങനെ റിഹേഴ്സൽ ഒന്നും നോക്കാത്ത താരമാണ് മോഹൻലാൽ. മോഹൻലാൽ
ഏതെങ്കിലും ഒരു സീനിനു റിഹേഴ്സൽ വേണമെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അദ്ദേഹം എന്തോ മനസ്സിൽ
കണ്ടിട്ടുണ്ട് എന്നാണ് എന്നും വിപിൻ മോഹൻ പറഞ്ഞു.
