# എന്റെ സിനിമ ജീവിതത്തിൽ ഒരുപാടു കരയിപ്പിച്ച നടനാണ്  മോഹൻലാൽ, വിപിൻ മോഹൻ 

- Link: https://ml.b4blaze.com/film-news/vipin-mohan-talk-about-mohanlal
- Published: 2023-11-08T09:56:05+05:30
- Author: Suji

മലയാള സിനിമയിൽ ഒരുപാടു ദൃശ്യങ്ങൾ പകർത്തി,പിന്നീട് സംവിധാന കുപ്പായം അണിഞ്ഞ ഒരു വ്യക്തിയാണ്
വിപിൻ മോഹൻ, ഇപ്പോൾ വിപിൻ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്, എന്റെ സിനിമ ജീവിതത്തിൽ ഒരുപാടു കരയിപ്പിച്ച ഒരു നടൻ ആണ് മോഹൻലാൽ, ശരിക്കും
അഭിനയജീവിതത്തിൽ മാജിക്ക് കാണിക്കുന്ന അദ്ദേഹം എനിക്ക് വലിയ അത്ഭുതമാണ് വിപിൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/vipin2.jpg?resize
=550%2C356&ssl=1)

മോഹൻലാലിൻറെ ഒരുപാട് ചിത്രങ്ങൾ ഒപ്പിയെടുത്തിട്ടുള്ള ഒരാളാണ് ഞാൻ, അതുകൊണ്ടു തന്നെ 
അദ്ദേഹവുമായി എനിക്ക് നല്ലൊരു സുഹൃത്‌ബന്ധമാണ് ഉള്ളത്, ജീവിതത്തിൽ എന്നെ ഒരുപാടു കരയിക്കുകയും,
ചിരിപ്പിക്കുകയും ചെയ്യ്തിട്ടുള്ള ഒരു നടൻ ആണ് മോഹൻലാൽ, അദേഹ൦ ചെയ്യാൻ പോകുന്ന സിനിമയിലെ
ഓരോ കഥപാത്രവും എങ്ങനെയാണ് അദ്ദേഹം ചെയ്യാൻ പോകുന്നതെന്ന് നമ്മൾക്ക് ഒരു പിടിത്തവും
ഉണ്ടാകില്ല വിപിൻ മോഹൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mohanlal1-1.jpg?
resize=1080%2C1350&ssl=1)

അദ്ദേഹം  ഒരിക്കലും ഒരു റിഹേഴ്സൽ ചെയ്യ്തു നോക്കുന്നത് ഞാൻ കണ്ടിട്ടില്ല, അദ്ദേഹം സ്ക്രിപ്റ്റ്
ഒന്ന് വായിക്കും , പിന്നീട് എവിടെങ്കിലും പോയിരിക്കുന്നതും കാണാം, എന്നാൽ സീൻ ആകുമ്പോൾ
ഷോട്ട് റെഡിയാണോ എന്ന് ചോദിച്ചു ലാൽ അഭിനയിക്കുന്ന രീതി തന്നെ ഒരു വേറെ ലെവലാണ്, ശരിക്കും
നമ്മൾക്ക് ഒരു  അത്ഭുതമാണ് മോഹൻലാൽ, ചിലപ്പോൾ അദ്ദേഹത്തിന്റെ ഇമോഷണൽ സീനിലെ അഭിനയം 
കണ്ടാൽ ആരായാലും കരഞ്ഞുപോകും, ഞാൻ ഒരുപാടു അദ്ദേഹത്തിന്റ അഭിനയം കണ്ടു കരഞ്ഞിട്ടുണ്ട്,
വിപിൻ മോഹൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mohanlal2.jpg?resize
=602%2C339&ssl=1)

 
