# വൈറലായതൊന്നും അറിയാതെ റാഫി!!! വൈറല്‍ മമ്മൂട്ടി ആരാധകന്‍ ഇവിടെയുണ്ട്!!!

- Link: https://ml.b4blaze.com/film-news/viral-mammootty-fan-rafi
- Published: 2022-09-09T16:59:29+05:30
- Author: Anu

കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകത്ത് വൈറലായ ഒരു വീഡിയോയായിരുന്നു മമ്മൂട്ടി ആരാധകന്റേത്.
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രമേശ് പിഷാരടി പങ്കുവച്ച വീഡിയോ ആയിരുന്നു
അത്. നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയോട് ആരാധകര്‍ക്കുള്ള സ്‌നേഹം
എത്രമാത്രമാണെന്ന് ഈ വീഡിയോ വ്യക്തമാക്കും എന്നാണ് മലയാളികള്‍ ഒന്നടങ്കം പറഞ്ഞത്.

ഒരു പയ്യന്‍ മമ്മൂട്ടിയുടെ കാര്‍ കണ്ട ശേഷം മമ്മൂട്ടിയുടെ ചിത്രം പകര്‍ത്തിക്കൊണ്ട്
സൈക്കിള്‍ വേഗത്തില്‍ ചവിട്ടുകയാണ്. മമ്മൂക്കയുടെ കാര്‍ അടുത്ത് എത്തിയപ്പോള്‍ ഇക്ക
ടാറ്റ എന്നു പറയുന്നതാണ് വീഡിയോ. നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളും അഭിനന്ദനവും
അറിയിച്ചത്.
  ആലപ്പുഴ ചന്തിരൂര്‍ സ്വദേശിയാണ് റാഫി ആണ് ആ കട്ട മമ്മൂട്ടി ആരാധകന്‍.
അരൂക്കുറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആണ് റാഫി. മമ്മൂട്ടിയുടെ ജന്മസ്ഥലം
കൂടിയാണ് ചന്തിരൂര്‍. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ചടങ്ങിന് വേണ്ടി മമ്മൂട്ടി അവിടെ 
എത്തിയിരുന്നു.

മമ്മൂട്ടിയെ നേരില്‍ കാണണമെന്നും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കണം എന്നും റാഫി ആഗ്രഹിച്ചിരുന്നു.
എങ്കിലും അത് സാധിച്ചില്ല. അങ്ങനെ തിരിച്ചു പോകുന്നതിനിടെയാണ് മെഗാതാരത്തിനെ കാണുന്നത്.

കഴിഞ്ഞ മാസം 28ാം തീയതി ആണ് വീഡിയോ എടുത്തത്. ഇവിടെ അടുത്തൊരു കല്ലിടല്‍ ചടങ്ങിന് വേണ്ടി
അദ്ദേഹം എത്തിയിരുന്നു. അദ്ദേഹത്തെ അവിടെ ചെന്നു കണ്ടിരുന്നു. കൈ കൊടുക്കണം എന്നും 
സെല്‍ഫി എടുക്കണം എന്നും ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല. അപ്പോഴാണ് തിരിച്ചു
പോകുന്ന വഴി വീഡിയോ എടുത്തത്. ആ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റും ചെയ്തു.

പിറ്റേന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ ആണ് വൈറലായത് അറിഞ്ഞത്. ആദ്യം ടിവിയില്‍
ആയിരുന്നു വാര്‍ത്ത കണ്ടത്. പിന്നീട് ധാരാളം ആളുകള്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും
ചെയ്‌തെന്നും വൈറല്‍ ആരാധകന്‍ പറയുന്നു.
