# തന്നെ വിമര്‍ശിച്ചവരുടെ നെഞ്ചില്‍ ആണി അടിച്ച നടന്‍ നിവിന്‍ പോളി!!

- Link: https://ml.b4blaze.com/film-news/viral-note-about-nivin-pauly-and-his-acting-career
- Published: 2022-11-10T10:43:00+05:30
- Author: Sreekumar

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് മറ്റൊരു താരം
കൂടി പിറവിയെടുത്തു.. നിവിന്‍ പോളി. ഒന്നിനു പിറകെ ഒന്നായി പിന്നീട് സിനിമാ ലോകത്ത്
നായകനായി തിളങ്ങി എങ്കിലും പിന്നീട് വളരെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍
നിവിന്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കരിയറിലെ വളര്‍ച്ചയെ കുറിച്ചും 
മൂത്തോന്‍ എന്ന സിനിമയെ കുറിച്ചും സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ബിജുവാണ് ഗ്രൂപ്പില്‍ നിവിന്‍ പോളിയെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്..

![NivinPauly](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/NivinPauly.
jpg?resize=1200%2C800&ssl=1)

കരിയറിന്റെ തുടക്കം കാലം മുതല്‍ ഇന്ന് വരേക്കും ജനപ്രീയ സിനിമകള്‍ കൊണ്ട് കേരളത്തിലെ
ജനങ്ങള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് നിവിന്‍ പോളി. തന്നെ വിമര്‍ശിച്ചവരുടെ
നെഞ്ചിലടിച്ച അവസാനത്തെ ആണിയായിരുന്നു 2019 ലെ മൂത്തോന്‍… എന്നാണ് കുറിപ്പില്‍ പറയുന്നത്..

കുറിപ്പിലെ വാക്കുകളിലേക്ക്… കരിയറിന്റെ തുടക്കം കാലം മുതല്‍ ഇന്ന് വരേക്കും ജനപ്രീയ
സിനിമകള്‍ കൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് നിവിന്‍
പോളി. തട്ടത്തിന്‍ മറയത്തും നേരവും പ്രേമവുമൊക്കെ ഇവിടെയുണ്ടാക്കിയ ഓളം ഞാന്‍ പറയാതെ
തന്നെ നിങ്ങള്‍ക്കറിയാം. എന്തിനേറെ പറയുന്നു തമിഴ് നാട്ടില്‍ പോലും ഒരു മലയാള സിനിമയെ
ഇത്രയധികം സെന്‍സേഷന്‍ ആക്കാന്‍ നിവിനല്ലാതെ മറ്റേത് യുവതാരത്തിനാണ് കഴിഞ്ഞിട്ടുള്ളത്..?
പ്രേമത്തിന് തമിഴ് നാട്ടില്‍ കിട്ടിയത് പോലെയൊരു Long Run ഒക്കെ സീനിയര്‍ നടന്മാര്‍ക്ക്
പോലുമൊരു കിട്ടാക്കനിയാണ്. ഇതൊക്കെയാണെങ്കിലും ഒരുപാട് വിമര്‍ശനങ്ങളും പുള്ളി ഏറ്റുവാങ്ങിയിരുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nivin-12.jpg?resize
=1280%2C720&ssl=1)

കാലാമൂല്യമുള്ള സിനിമകള്‍ ചെയ്യുന്നില്ല , എന്റര്‍ടൈനറുകള്‍ മാത്രമേ ചെയ്യുന്നുള്ളൂ..
സേഫ് സോണില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ആളാണ് നിവിന്‍ എന്നൊക്കെ പരിഹസിച്ചവര്‍ക്ക്
മുന്നില്‍ വാക്കുകളിലൂടെയല്ല നിവിന്‍ മറുപടി കൊടുത്തത്. അന്ന് വരെ മലയാള സിനിമ കണ്ടിട്ടുള്ള
പോലീസ് സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ആക്ഷന്‍ ഹീറോ ബിജുവും ചരിത്ര നായകനായ 
കൊച്ചുണ്ണിയുടെ കഥ പറഞ്ഞ കായം കുളം കൊച്ചുണ്ണിയുമെല്ലാം തന്നെ വിമര്‍ശിച്ചവര്‍ക്ക് 
മുന്നില്‍ നിവിന്‍ പോളി കൊടുത്ത കലക്കന്‍ മറുപടികള്‍ ആയിരുന്നു.

![moothon review nivin pauly](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/11/moothon-review-nivin-pauly.jpg?resize=1080%2C1349&ssl=1)

തന്നെ വിമര്‍ശിച്ചവരുടെ നെഞ്ചിലടിച്ച അവസാനത്തെ ആണിയായിരുന്നു 2019 ലെ മൂത്തോന്‍… അവാര്‍ഡ്
നിശകളിലും ഫിലിം ഫെസ്റ്റുകളില്‍ പോലും ചിത്രം കോളിളക്കമുണ്ടാക്കി… തന്നെ കൊണ്ട് കഴിയില്ല
എന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തന്നെ കൊണ്ടല്ലാതെ മറ്റാര്‍ക്കും ഇത് കഴിയില്ല
എന്ന് നിവിന്‍ തെളിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/nivin-1.jpg?resize
=591%2C534&ssl=1)

നിവിന്‍ തന്റെ കാലിബര്‍ തെളിയിച്ച മൂത്തോന് ഇന്ന് മൂന്ന് വയസ് തികയുകയാണ്. മികച്ച സിനിമകളുമായി
നിവിന്‍ ഇനിയും നമ്മെ അത്ഭുതപ്പെടുത്തട്ടെ..
