# ഒരേസമയം 500 കേക്കുകൾ കട്ട് ചെയ്ത് യുവാവിന്റെ പിറന്നാൾ ആഘോഷം ; അവസാനം പുലിവാലുപിടിച്ച് യുവാവ് ! വീഡിയോ വൈറൽ !

- Link: https://ml.b4blaze.com/film-news/viral-video
- Published: 2021-10-14T20:13:01+05:30
- Author: Rahul

പല തരത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയി മാറാറുണ്ട്. പലപ്പോഴും
വൻ പണികളാണ് ആ വൈറൽ വീഡിയോയ്ക്ക് പിന്നാലെ വരാറുള്ളതും. എന്നാൽ ഇന്നിപ്പോൾ നോർത്ത് 
ഇന്ത്യയിൽ നടന്ന ഒരു പിറന്നാൾ ആഘോഷം വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം
ആയിരിയ്ക്കുകയാണ്. വൈറൽ ആകുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കാര്യം ഇയാൾ ചെയ്തിരിയ്ക്കുന്നതും.
മുംബൈ സ്വദേശിയായ സൂര്യ രതൂരി തന്റെ പിറന്നാള്‍ദിനം ഏവരും ഓര്‍മയില്‍ സൂക്ഷിക്കാന്‍
ചെയ്തതാണിത്.  സൂര്യയെന്ന ചെറുപ്പക്കാരന്‍ തന്റെ ജന്മദിനത്തില്‍ 550 വ്യത്യസ്ത ഫ്‌ളേവറുകളില്‍
നിര്‍മിച്ച കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യുകയും അവ മൂന്ന് മേശകളിലായി നിരത്തി വെച്ച്‌ മുറിക്കുകയും
ചെയ്തു. ഇരുകൈകളിലും ഓരോ കത്തികള്‍ വീതം ഉപയോഗിച്ചാണ് രണ്ടര മിനിറ്റ് കൊണ്ട് കക്ഷി 
കേക്കുകള്‍ മുറിച്ചത്. ഇത്തരത്തില്‍ 550 കേക്കുകള്‍ മുറിക്കുന്ന പിറന്നാളുകാരന്റെ ദൃശ്യങ്ങള്‍
സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി മരുകയുമായിരുന്നു. മുബൈയിലെ കാന്ദിവലി സ്‌റ്റേഷന്‍ പരിധിയിലാണ്
വ്യത്യസ്തമായ ഈ ആഘോഷം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പിറന്നാള്‍ ദിനം. എന്നാൽ
കോവിഡ് മാനദണ്ഡങ്ങൾ പാലിയ്ക്കാതെയുള്ള പിറന്നാൾ ആഘോഷത്തിനെതിരെ പരാതിയുമായി നിരവധി 
പേരാണ് രംഗത്ത് എത്തിയിരിയ്ക്കുന്നത്. അതോടെ പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
