# അത് വരെ അവളുടെ ചിത്രങ്ങൾ പുറത്ത് വിടരുത് എന്നാണ് ഞങ്ങൾ എടുത്ത തീരുമാനം!

- Link: https://ml.b4blaze.com/film-news/virat-about-vamika
- Published: 2021-05-31T11:56:27+05:30
- Author: Rahul

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും.
ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും 
വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ്
എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ
എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം
ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, അടുത്തിടെ  മുൻപ് താരം കുട്ടികളെ ഒന്നും ആയില്ലേ 
എന്ന ചിലരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരുന്നു, അതിനു പിന്നാലെ  ആണ് താൻ ഗർഭിണി
ആണെന്ന വാർത്ത അനുഷ്ക അറിയിച്ചത്. കുറച്ച് നാളുകൾക്ക് മുൻപാണ് അനുഷ്ക ഒരു പെൺകുഞ്ഞിന്
ജന്മം നൽകിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/anushka.jpg?resize
=374%2C595&ssl=1)

കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് അനുഷ്‌കയും വിരാട്ട് കൊഹ്‌ലിയും എത്തിയിരുന്നു.
അതിനു പിന്നാലെ കുഞ്ഞിന്റെ ചിത്രം അവർ പങ്കുവെക്കുമെന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു 
ആരാധകരും. എന്നാൽ ചിത്രം പങ്കുവെക്കാൻ വൈകിയതോടെ കുഞ്ഞിന്റെ ചിത്രം പങ്കുവെക്കു എന്ന്
ആവിശ്യപെട്ടുകൊണ്ട് ആരാധകർ രംഗത്ത് വരാൻ തുടങ്ങിയിരുന്നു. വാമിക എന്നാണ് തങ്ങൾ മകൾക്ക്
പേരിട്ടത് എന്ന് ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇരുവരും തന്റെ മകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ
കൂടി പുറത്ത് വിട്ടിട്ടില്ല. എന്താണ് ചിത്രം പോസ്റ്റ് ചെയ്യാത്തത് എന്ന് നിരവധി ചോദ്യങ്ങൾ
ആരാധകർ ഇരുവരോടും ചോദിച്ചിരുന്നു. ഇപ്പോൾ അതിനുള്ള മറുപടി പറഞ്ഞിരിക്കുകയാണ് വിരാട്ട്
കോഹ്ലി.

‘വാമികയുടെ ചിത്രം കാണിക്കാന്‍ ഇപ്പോൾ സാധിക്കില്ല. കാരണം എന്താണ് സമൂഹമാധ്യമങ്ങളെന്ന്
അവള്‍ എന്ന് തിരിച്ചറിയുകയും അവൾക്ക് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള പ്രാപ്തി
എന്ന് ഉണ്ടാകുന്നു അന്ന് വരെയും കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കേണ്ട
എന്നാണ് ഞാനും അനുഷ്‌കയും ഒന്നിച്ച് തീരുമാനിച്ചിരിക്കുന്നത്’ എന്നുമാണ് വിരാട്ട് പറഞ്ഞിരിക്കുന്ന
മറുപടി.

 

 

 

 

 

 

 

 
