# താൻ പ്രസവാവധി എടുക്കാൻ പോകുന്നുവെന്ന് കൊഹ്‌ലി, പരിഹാസവുമായി സോഷ്യൽ മീഡിയ!

- Link: https://ml.b4blaze.com/film-news/virat-kohli-statement
- Published: 2020-11-28T11:39:02+05:30
- Author: Sreekumar

നിരവധി ഗോസിപ്പുകൾക്ക് ഇരയായിട്ടുള്ള താര ദമ്പതികൾ ആണ് അനുഷ്‌കയും വിരട്ട് കോഹ്‌ലിയും.
ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും 
വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ്
എല്ലാവരും വരവേറ്റത്. അനുഷ്‍കയും വിരാടും സോഷ്യൽ മീഡിയിൽ ഏറെ സജീവമാണ്, തങ്ങളുടെ വിശേഷങ്ങൾ
എല്ലാം ദമ്പതികൾ പങ്കുവെക്കാറുണ്ട്, വിവാഹം കഴിഞ്ഞ സമയം മുതൽ ഇരുവരും നേരിടുന്ന ചോദ്യം
ആയിരുന്നു കുട്ടികൾ വേണ്ടേ എന്ന്, കുട്ടികളെ ഒന്നും ആയില്ലേ എന്ന ചിലരുടെ ചോദ്യത്തിന്
മറുപടിയുമായി എത്തിയിരുന്നു, ഇപ്പോൾ അതിനു പിന്നാലെ  ആണ് താൻ ഗർഭിണി ആണെന്ന വാർത്ത 
അനുഷ്ക അറിയിച്ചത്. ശേഷം താരത്തിന്റെ ഗർഭ വിശേഷങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ ആണ് ആരാധകരും.

അനുഷ്ക പങ്കുവെക്കുന്ന ഗർഭകാല ചിത്രങ്ങൾക്കെല്ലാം വളരെ മികച്ച പ്രതികരണം ആണ് ആരാധകരുടെ
ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോൾ വിരാട്ട് നടത്തിയ ഒരു പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ
ചർച്ചയാകുന്നത്. വരുന്ന ജനുവരിയിൽ ആണ് തനിക്ക് കുഞ്ഞു പിറക്കാൻ പോകുന്നതെന്നും താൻ 
ഒരുപാട് നാളുകളായി കാത്തിരുന്ന ദിനങ്ങൾ ആണ് വരാൻ പോകുന്നതെന്നുമാണ് കോഹ്ലി പറഞ്ഞത്.
അച്ഛനാകുക എന്നത് ഏതൊരു വ്യക്തിയുടെയും പൂർണ്ണത ആണെന്നും തനിക്ക് അതിനെ അതിന്റെ പൂർണ്ണതയിൽ
തന്നെ ആസ്വദിക്കണം എന്നും അത് കൊണ്ട് താൻ പ്രസവാവധി എടുക്കാൻ പോകുകയാണെന്നുമാണ് കോഹ്ലി
നടത്തിയ പ്രസ്താവന.

![Anushka and Virat](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/
Anushka-and-Virat.jpg?resize=894%2C769&ssl=1)

Anushka and Virat

 എന്നാൽ താരത്തിന്റെ ഈ പ്രസ്താവന കേട്ട് നിരവധി പേരാണ് പരിഹാസവുമായി എത്തിയത്. പ്രസവാവധി
എടുക്കാൻ താങ്കൾ ആണോ പ്രസവിക്കുന്നത് എന്ന തരത്തിലെ ചോദ്യങ്ങൾ ആണ് പലരും ചോദിച്ചത്.
എന്നാൽ ആ ചോദ്യങ്ങളോടൊന്നും കോഹ്‌ലിയും അനുഷ്‌കയും പ്രതികരിച്ചില്ല. എന്നാൽ കുറച്ച്
പേര് പരിഹസിച്ചു എന്നതൊഴിച്ച നിരവധി പേരാണ് താരത്തെ പിന്തുണച്ചുകൊണ്ട് എത്തിയത്. വളരെ
നല്ല തീരുമാനം ആണ് നിങ്ങൾ എടുത്തിരിക്കുന്നത്, അതികം ആരും ചെയ്യാത്ത കാര്യം ആണ് നിങ്ങൾ
ചെയ്യാൻ പോകുന്നത് എന്ന തരത്തിലെ കമെന്റുകൾ ആണ് താരത്തിന്റെ പ്രസ്ഥാവനയ്ക്ക് കൂടുതലും
ലഭിച്ചത്.
