# “ഐശ്വര്യ എനിക്ക് ഭക്ഷണം വിളമ്പി… ഞാന്‍ ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍! – വിശാല്‍

- Link: https://ml.b4blaze.com/film-news/vishal-about-aishwarya-rai
- Published: 2021-11-29T09:55:46+05:30
- Author: Rahul

ഇന്ത്യന്‍ സിനിമാ മേഖലയില്‍ മാത്രമല്ല ഈ ലോകത്ത് തന്നെ ഒരുപാട് ആരാധകരുള്ള താരമാണ് 
ഐശ്വര്യ റായ്. ലോകം തന്നെ സുന്ദരിപ്പട്ടം ചാര്‍ത്തിക്കൊടുത്ത നക്ഷത്രക്കണ്ണുള്ള ആ താരം.
എത്ര വലിയ താരമായാലും സിനിമാ ജീവിതം ഒഴിഞ്ഞാല്‍ സ്വകാര്യ ജീവിതത്തില്‍ അവര്‍ എത്ര സിംപിളും
എളിയും ഉള്ള വ്യക്തിത്വത്തിന് ഉടമകൂടിയാണ് എന്ന് പറയുകയാണ് ഐശ്വര്യയുടെ കടുത്ത ആരാധകനും
ഗായകനുമായ വിശാല്‍ ദദ്‌ലാനി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/79774285-300x225.
jpg?resize=869%2C652&ssl=1)

അഭിഷേക് ബച്ചന്‍ തന്നെ അതിഥിയായി എത്തിയ ഒരു പരിപാടിയ്ക്കിടെ ആയിരുന്നു ഐശ്വര്യയെ കുറിച്ച്
വിശാല്‍ തുറന്ന് പറഞ്ഞത്. ഐശ്വര്യ റായ് മകള്‍ ആരാധ്യയുടെ എല്ലാ കാര്യങ്ങളും നോക്കി 
കണ്ട് ചെയ്യുന്ന നല്ലൊരു അമ്മയാണെന്ന് അഭിഷേക് ബച്ചന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മറ്റ് പല കാര്യങ്ങളിലും ഐശ്വര്യ മാതൃകയാണെന്ന് പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ
വിശാല്‍ ദദ്‌ലാനി. അതിനുള്ള ഒരു അനുഭവവും അദ്ദേഹം വേദിയില്‍ വെച്ച് പ്രേക്ഷകരുമായി 
പങ്കുവെച്ചു. ഒരു വിദേശയാത്ര കഴിഞ്ഞ് അഭിഷേക് ബച്ചനും വിശാലും കൂടെ 30പേര്‍ അടങ്ങുന്ന
സംഘത്തിനെ ബച്ചന്‍ കുടുംബത്തിലേക്ക് അത്താഴത്തിന് ക്ഷണിച്ചതിനെ കുറിച്ചാണ് വിശാല്‍ 
പറഞ്ഞത്. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും എല്ലാവര്‍ക്കുമുള്ള പലഹാരം കൂടി വിളമ്പി നല്‍കിയിട്ട്
മാത്രമാണ് ഐശ്വര്യ ഭക്ഷണം കഴിക്കാനായി ഇരുന്നത് മാത്രമല്ല. ഐശ്വര്യ ഭക്ഷണം തങ്ങള്‍ക്ക്
വിളമ്പിത്തരിക കൂടി ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/82931255-300x225.
jpg?resize=839%2C629&ssl=1)

ഒരു പബ്ലിസിറ്റിക്ക് വേണ്ടിയല്ല താരം അന്ന് അങ്ങനെ ചെയ്തത് എന്നും ഐശ്വര്യ ഭക്ഷണം വിളമ്പി
തന്നപ്പോള്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ ഞങ്ങളാണെന്ന് അന്ന് തോന്നി എന്നുമാണ്
വിശാല്‍ വേദിയില്‍ വെച്ച് പറഞ്ഞത്.
