# പോലീസ് കഥ പറയാന്‍ വരുന്നു വിശാലിന്റെ ‘ലാത്തി’

- Link: https://ml.b4blaze.com/film-news/vishals-new-movie-lathi
- Published: 2022-04-06T23:34:38+05:30
- Author: Rahul

വിശാല്‍ നായകനാകുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ലാത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പുറത്ത്. തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ്
ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.

നവാഗതനായ എ വിനോദ് കുമാര്‍ സംവിധാന്‍ം ചെയ്യുന്ന ചിത്രത്തില്‍ സുനൈനയാണ് നായിക. നടന്‍
പ്രഭുവും ചിത്രത്തില്‍ പ്രധാന റോള്‍ ചെയ്യുന്നുണ്ട്. വിശാലിന്റെ 32- മത്തെ സിനിമയാണിത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
