# സോഷ്യല്‍ മീഡിയയില്‍ തരംഗമായി വിഷ്ണു ഐക്കരശ്ശേരിയുടെ ഡാന്‍സ് റിഹേഴ്‌സല്‍

- Link: https://ml.b4blaze.com/film-news/vishnu-dance-viral-on-social-media
- Published: 2023-07-18T22:18:53+05:30
- Author: Gargi

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സൂപ്പര്‍ സിന്ദഗി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരിയുടെ ഡാന്‍സ് റിഹേഴ്‌സല്‍ ആണ് ഇപ്പൊ 
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ മുകേഷ് ജോണി
ആന്റണി സുരേഷ് കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്ന സൂപ്പര്‍ സിന്ദഗിയുടെ ഷൂട്ട് ബാംഗ്ലൂര്‍
മൈസൂര്‍ കണ്ണൂര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. നവാഗതനായ വിന്റെഷ് സംവിധാനം നിര്‍വഹിക്കുന്ന
സൂപ്പര്‍ സിന്ദഗിയുടെ നിര്‍മാണം ട്രിപ്പിള്‍ സിക്‌സ് (666) പ്രൊഡക്ഷന്‍സ് ആണ്. ഇന്‍സ്റ്റാഗ്രാമിലെ
പല പേജുകളിലായി 18 മില്യയണ്‍ വ്യൂകള്‍ ആണ് ഇതുവരെ ആയിരിക്കുന്നത്.

>  
> View this post on Instagram
>  
> [A post shared by Thorappan’s Media (@thorappans_media)](https://www.instagram.com/reel/CuWdMagAlhs/?utm_source=ig_embed&utm_campaign=loading)

ഒരു പബ്ബിലെ രംഗം ചിത്രീകരിക്കുന്നതിനു നടന്മാരുടെ ചലനങ്ങള്‍ക്കു റിഹേഴ്‌സല്‍ കൊടുക്കുന്ന
മുഖ്യ സഹസംവിധായകന്‍ വിഷ്ണു ഐക്കരശ്ശേരിയുടെ വീഡിയോ അസിസ്റ്റന്റ് ക്യാമറ മാന്‍ സൂരജ്
ആണ് പകര്‍ത്തിയത്.
 വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പല ചാനലുകളിയായി 
ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഇന്ത്യ ഒട്ടാകെയുള്ള ആളുകള്‍ ഷെയര്‍ ചെയ്യുകയും കമ്മന്റ്
ചെയ്യുകയും ചെയ്ത വീഡിയോ ഇതിനോടകം 18 മില്യണോളം വ്യൂ നേടിക്കഴിഞ്ഞു മുന്നിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
