# ലാൽ സർ അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ല! കണ്ണപ്പയിൽ മോഹൻലാൽ വാങ്ങിച്ച പ്രതിഫലത്ത് കുറിച്ച്; വിഷ്ണു മഞ്ചു

- Link: https://ml.b4blaze.com/film-news/vishnu-manchu-on-mohanlal-acting-in-kannappa-movie
- Published: 2025-02-14T10:41:46+05:30
- Author: Suji

‘കണ്ണപ്പ’ 2025 ഏപ്രിൽ 25-ന് റിലീസ് ചെയ്യാനിരിക്കുകയാണ്. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള
24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും അതിഥി താരങ്ങളായി 
എത്തുന്നുണ്ട്. ഇവരെ കൂടാതെ , പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍,
മോഹന്‍ ബാബു, അര്‍പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരും ഈ  ചിത്രത്തിൽ അഭിനയിക്കുന്നു,
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി,
ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യും.ഇപ്പോൾ ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നടൻ മോഹൻലാൽ
വാങ്ങിച്ച പ്രതിഫലത്ത് കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിലെ നായകന്‍ വിഷ്ണു മഞ്ചു.

![](https://images.b4blaze.com/2025/02/kannappa.avif)

മോഹൻലാൽ ‘കണ്ണപ്പ’ എന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചുവെന്ന്
ചിത്രത്തിലെ നായകൻ വിഷ്ണു മഞ്ചു വെളിപ്പെടുത്തി.മോഹൻലാൽ കിരാത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മോഹൻലാൽ സാർ  അദ്ദേഹത്തിന്റെ സ്റ്റാറ്റസ് പരിഗണിച്ചാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട ആവശ്യമില്ല,
എങ്കിലും  തന്റെ പിതാവ് മോഹൻ ബാബുവിനോടുള്ള സൗഹൃദവും സ്‌നേഹവും കൊണ്ടാണ് അദ്ദേഹം ഈ 
വേഷം സ്വീകരിച്ചതെന്ന് വിഷ്ണു പറഞ്ഞു.

ന്യൂസിലാന്‍ഡില്‍ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോള്‍ എപ്പോഴാണ് ഞാന്‍ അവിടെ വരേണ്ടതെന്ന്
എന്നാണ് അദ്ദേഹം  ചോദിച്ചത് . അതും  കൂടാതെ അദ്ദേഹം ഫ്‌ളൈറ്റ് ടിക്കറ്റും സ്വയം എടുക്കാമെന്ന്
പറഞ്ഞുവെന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാല്‍
ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല. എന്റെ സഹോദരന്‍ പ്രഭാസിന്റെ കാര്യത്തിലും അത് 
തന്നെയാണ് പറയാനുള്ളത്” എന്നാണ് വിഷ്ണു മഞ്ചു പറയുന്നത്.

![](https://i0.wp.com/images.b4blaze.com/2025/02/vishnu.webp?resize=1200%2C720&ssl
=1)
