# മേപ്പടിയാന് ശേഷം ‘കഥ ഇന്നുവരെ’യുമായി വിഷ്ണു മോഹന്‍; ബിജു മേനോന്റെ നായികയായി എത്തുന്നത് മേതില്‍ ദേവിക

- Link: https://ml.b4blaze.com/film-news/vishnu-mohan-next-film-updation
- Published: 2023-09-27T21:40:39+05:30
- Author: Gargi

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്റെ 
രണ്ടാമത്തെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു. കഥ ഇന്നുവരെ എന്ന് പേരിട്ടിരിക്കുന്ന
ചിത്രം ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി പ്രശസ്ത നര്‍ത്തകിയും പ്രമുഖയുമായ മേതില്‍ ദേവികയാണ്
എത്തുന്നത്. ചെറുപ്പം മുതല്‍ സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ തേടിയെത്തിയെങ്കിലും
ആദ്യമായി മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത് വിഷ്ണു മോഹന്‍ ചിത്രത്തിലൂടെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/meppadiyan-unni.
jpg?resize=696%2C392&ssl=1)

ബിജു മേനോന്‍, മേതില്‍ ദേവിക തുടങ്ങിയവരെ കൂടാതെ അനു മോഹന്‍, നിഖില വിമല്‍, ഹക്കീം 
ഷാജഹാന്‍, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തില്‍
അണിനിരക്കുന്നത്. ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദും ചേര്‍ന്നുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസും,
വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് നിര്‍മ്മാണം. ഹാരിസ് ദേശം, അനീഷ്
പിബി എന്നിവരുടെ ഇമാജിന്‍ സിനിമാസും നിര്‍മ്മാണ പങ്കാളികള്‍ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kadha-idhuvare-scaled-
1.jpeg?resize=696%2C870&ssl=1)

സിനിമാട്ടോഗ്രാഫി ജോമോന്‍ ടി ജോണ്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം അശ്വിന്‍ ആര്യന്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, മേക്ക് അപ്പ് സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍
വിപിന്‍ കുമാര്‍, പിആര്‍ഓ എ എസ് ദിനേശ്, സൌണ്ട് ഡിസൈന്‍ ടോണി ബാബു, സ്റ്റില്‍സ് അമല്‍
ജെയിംസ്, ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷന്‍സ് 10ജി മീഡിയ.
