# ആ നോട്ടിഫിക്കേഷന്‍ വന്നാല്‍ നോക്കാന്‍ പോകേണ്ട…നോക്കിയാല്‍ ഗുദാഹവാ!!! വിഷ്ണു ഉണ്ണി കൃഷ്ണന്‍

- Link: https://ml.b4blaze.com/film-news/vishnu-unnikrishnan-about-facebook-hacking
- Published: 2024-04-28T16:23:01+05:30
- Author: Anu

അടുത്തിടെയാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്.
24 മണിക്കൂറിനുള്ളില്‍ തന്നെ താരത്തിന് അക്കൗണ്ട് വീണ്ടെടുക്കാനുമായിരുന്നു. പേജില്‍
അശ്ലീല ലിങ്കുകളും പണം ആവശ്യപ്പെട്ടുള്ള മെസേജുകളും വരുന്നത് സുഹൃത്തുക്കളാണ് അറിയിച്ചതെന്ന്
വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെ തന്നെ നടപടികളും താരം ആരംഭിച്ചിരുന്നു.
പാകിസ്താനില്‍ നിന്നാണ് തന്റെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്തതെന്ന് താരം അറിയിച്ചിരുന്നു.

ഇപ്പോഴിതാ എങ്ങനെയാണ് തന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്
താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം അക്കാര്യം വെളിപ്പെടുത്തിയത്.
ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച്
നിരവധിപേര്‍ തന്നെ സമീപിച്ചിരുന്നു. അതുകൊണ്ടാണ് വിശദീകരണവുമായി താരം തന്നെ എത്തിയത്.
കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ്
തനിക്ക് പണി തന്നതെന്ന് താരം പറയുന്നു.

![Vishnu Unnikrishnan 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
09/Vishnu-Unnikrishnan-2.jpg?resize=1500%2C1500&ssl=1)

Vishnu Unnikrishnan 2

 ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്.
ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് 
പോയതില്‍ എനിക്ക് അത്ഭുതമായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി
എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും
ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ്
ഈ വീഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി.

![Vishnu Unnikrishnan 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
09/Vishnu-Unnikrishnan-1.jpg?resize=2048%2C2048&ssl=1)

Vishnu Unnikrishnan 1

 രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍
ഗൈഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍
അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍
ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ്
എന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ്
ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കു വന്നാല്‍
നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത്
നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വീഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട്
ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടത്
കൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക എന്നും വിഷ്ണു ഉണ്ണി
കൃഷ്ണന്‍ വ്യക്തമാക്കി.
