# കണ്ണിൽ ചോര ഇല്ലാതെ എന്റെ സിനിമ കണ്ടു വിമർശിക്കുന്നത്  ആ ഒരാൾ മാത്രം! സിനിമയിൽ പിടിച്ചു നിൽക്കാനുള്ള വഴി അത് മാത്രം, വിഷ്‌ണു ഉണ്ണികൃഷ്ണൻ 

- Link: https://ml.b4blaze.com/film-news/vishnu-unnikrishnan-about-his-filims
- Published: 2023-12-19T09:50:01+05:30
- Author: Suji

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായ നടൻ ആണ് വിഷ്ണു
ഉണ്ണികൃഷ്ണൻ, അഭിനയത്തിൽ മാത്രമല്ല താരം തിരക്കഥയിലും തന്റെ പ്രാവണ്യം തെളിയിച്ചു കഴിഞ്ഞു,
ഇപ്പോൾ നടന്റെ പുതിയ ചിത്രം ‘ഡാൻസ് പാർട്ടി’റിലീസ് ആയിരിക്കുകയാണ്, ഈ ഒരു വേളയിൽ തന്റെ
സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് നടൻ,  തനിക്ക് സിനിമയിൽ പിടിച്ചു നിൽക്കാനുള്ള
വഴികൾ എന്താണെന്ന് ഇപ്പോളാണ് മനസിലായത്, താൻ ഇന്നും സിനിമയെ കുറിച്ച് ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്
വിഷ്ണു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vishnu1.jpg?resize
=1079%2C600&ssl=1)

സിനിമയിൽ തനിക്ക് എവിടെയാണ് പാളിപോകുന്നതെന്നു കണ്ടെത്തി അത് സ്വയം കൂടുതൽ പെർഫോമൻസിൽ
കൊണ്ട് വരുകയാണ് ചെയ്യുന്നത്, അങ്ങനെയാണ് സിനിമയിൽ പിടിച്ചു നില്ക്കാൻ കഴിയുന്നത്, 
കൂടാതെ തന്റെ സിനിമകൾ കണ്ടു ഒരുപാടു പേര് വിമർശിക്കാറുണ്ട് എന്നാൽ കണ്ണിൽ ചോര ഇല്ലാതെ
എന്റെ സിനിമ കണ്ടു വിമർശിക്കുന്നത് തന്റെ ‘അമ്മ മാത്രമാണ്, അമ്മയുടെ കൂടെ ചിലപ്പോൾ 
ഭാര്യയും കൂടാറുണ്ട് വിഷ്ണു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vishnu2.jpg?resize
=921%2C606&ssl=1)

അവൾ വിമർശിക്കുമെങ്കിലും ഒരു മയം കാണും, എന്നാൽ അമ്മ അങ്ങനെയല്ല ഒരു കണ്ണിൽ ചോര ഇല്ലാതെ
തുറന്നു പറയും നിന്റെ സിനിമ കൊള്ളില്ല അല്ലെങ്കിൽ അഭിനയം കൊള്ളില്ല എന്ന് , പിന്നെ 
ഭാര്യ എന്തെങ്കിലും കുറച്ചു മെച്ചപ്പെടുത്തുന്ന രീതിയിൽ പറയാറുണ്ട് , അമ്മക്ക് ഏറ്റവും
കൂടുതൽ ഇഷ്ട്ടപെട്ട സിനിമ വന്യം ആണ്, ഞാൻ ഇതുവരെയും ആ ചിത്രം മുഴുവനായി കണ്ടു തീർത്തിട്ടില്ല,
അതുപോലെ അമ്മക്ക് ഒരുപാട് ഇഷ്ടമാകും ഈ ഡാൻസ് പാർട്ടിയും വിഷ്ണു പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vishnu3.jpg?resize
=698%2C509&ssl=1)

 
