# മകന്‍ സൂപ്പര്‍ സ്റ്റാര്‍…എന്നിട്ടും അച്ഛന്‍ ഇപ്പോഴും മാര്‍ക്കറ്റില്‍ ജോലിയ്ക്ക് പോവുന്നുണ്ട്-വിഷ്ണു ഉണ്ണികൃഷ്ണന്‍

- Link: https://ml.b4blaze.com/film-news/vishnu-unnikrishnan-may-day-wishes
- Published: 2024-05-01T19:09:14+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള യുവനടനാണ് വിഷ്ണു ഉണ്ണി കൃഷ്ണന്‍. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ
സ്വപ്രത്‌നത്താല്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഹീറോയാണ് വിഷ്ണു. ചെറിയ ചെറിയ
വേഷങ്ങളിലൂടെ എത്തി നായകനായും ആരാധക ഹൃദയം കീഴടക്കിയ താരമാണ്. ഇന്ന് മെയ് 1, ലോക തൊഴിലാളി
ദിനമാണ്. തൊഴിലാളി ദിനത്തില്‍ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പ് 
പങ്കിട്ടിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും
ആത്മാര്‍ത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ് എന്നാണ് വിഷ്ണു പറയുന്നത്.

![Vishnu Unnikrishnan 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/
09/Vishnu-Unnikrishnan-2.jpg?resize=1500%2C1500&ssl=1)

Vishnu Unnikrishnan 2

 ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ആത്മാര്‍ത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛന്‍..! മക്കള്‍ക്ക്
ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകന്‍ ആണെങ്കില്‍ സൂപ്പര്‍ സ്റ്റാറും.. എന്നിട്ടും
അച്ഛന്‍ ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിയ്ക്ക് പോവുന്നുണ്ട്..! തൊഴിലാളി ദിനാശംസകള്‍-
എന്നായിരുന്നു താരം പങ്കുവച്ചത്. നിരവധി പേര് വിഷ്ണുവിനും അച്ഛനും നിറയെ സ്‌നേഹം അറിയിക്കുന്നുണ്ട്
പോസ്റ്റിന് താഴെ.  അതേസമയം, അടുത്തിടെ വിഷിണുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു.
കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ്
ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം അറിയിച്ചത്. താരം തന്നെ സംഭവങ്ങളെല്ലാം
വിവരിച്ച് എത്തിയിരുന്നു. അശ്ലീല ലിങ്കുകള്‍ കണ്ട് സുഹൃത്തുക്കളാണ് പേജ് ഹാക്ക് ചെയ്ത
കാര്യം താരത്തിനെ അറിയിച്ചത്. ഉടനെ തന്നെ താരം നടപടികളാരംഭിച്ചിരുന്നു. പാകിസ്താനില്‍
നിന്നാണ് താരത്തിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്.
