# സിനിമയുടെ പ്രദര്‍ശനത്തിന് മുന്നേ സൈബര്‍ ആക്രമണം! ലൈവില്‍ എത്തി നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

- Link: https://ml.b4blaze.com/film-news/vishnu-unnikrishnan-reacts-on-degrading-of-his-movie-sabash-chandra-bose
- Published: 2022-08-05T11:49:18+05:30
- Author: Sreekumar

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.
സിനിമ ഇന്നാണ് റിലീസിന് എത്തിയത്. ഇപ്പോഴിതാ റീലിസിന് മുന്‍പേ തന്നെ തന്റെ സിനിമയെ 
കുറിച്ച് മോശം കമന്റുകള്‍ പങ്കുവെച്ചവര്‍ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു
ഉണ്ണികൃഷ്ണന്‍. പത്ത് മണിക്ക് ആദ്യ ഷോ തുടങ്ങുന്ന സിനിമയെ കുറിച്ച് സിനിമ മോശമാണെന്ന്
പറഞ്ഞ് ചിലര്‍ ഒന്‍പത് മണിക്ക് തന്നെ കമന്റുകള്‍ ഇട്ട് തുടങ്ങി എന്നാണ് അദ്ദേഹം ലൈവില്‍
എത്തി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/sabash-chandra-bose.
jpg?resize=393%2C395&ssl=1)

സിനിമയുടെ പോസ്റ്ററിന് അടിയിലാണ് സിനിമ ഫ്‌ളോപ് ആണെന്നും പൈസ വെറുതേ പോയെന്നും ചിലര്‍
കമന്റുകള്‍ ചെയ്യുന്നത്. ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ്
അത് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്…എന്നാണ് നടന്‍ ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
കേരളത്തില്‍ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ്
സിനിമയെ കുറിച്ച് രാവിലെ 9 മണി മുതല്‍ വിദേശ പ്രൊഫൈലുകളില്‍ നിന്നുമുള്ള സൈബര്‍ ആക്രമണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/298007766_603360147820835_5940410987856986462_n.
jpg?resize=465%2C723&ssl=1)

പാക്കിസ്ഥാനില്‍ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകള്‍ ഉപയോഗിച്ച് 
പടം മോശമാണെന്ന് സ്ഥാപിക്കുന്നതെന്ന് വിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെറിയ പടം
ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ്
കണക്കാക്കാനാകുന്നതെന്നും വിഷ്ണു പറയുന്നു. ഇങ്ങനെ ചെയ്യുന്നത് വലിയ വിഷമം ആണ്.. ഒരുപാട്
പേരുടെ കഷ്ടപ്പാടാണ് ഈ സിനിമ. സിനിമ കണ്ടിട്ട് നിങ്ങള്‍ മോശം അഭിപ്രായം പറഞ്ഞാലും കുഴപ്പമില്ല..
എന്നാല്‍ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് തന്നെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/post-0.jpg?resize
=514%2C477&ssl=1)

ഇത്തരം ഡീഗ്രേഡിംഗുകള്‍ എന്തിനാണ് ചെയ്യുന്നത് എന്നും അദ്ദേഹം ലൈവില്‍ എത്തി ചോദിക്കുന്നു.
സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍
ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു
ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നതെന്നും കല എന്നതിലുപരി സിനിമ തിയേറ്റര്‍ വ്യവസായങ്ങള്‍
ഒട്ടേറെ പേരുടെ അന്നമാണ്… നമുക്ക് നില്‍ക്കാം നല്ല സിനിമകള്‍ക്കൊപ്പമെന്നും കുറിച്ചാണ്
വിഷ്ണു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
