# ഐശ്വര്യ കട്ട സപ്പോര്‍ട്ടാണ്, വിഷ്ണു ഉണ്ണികൃഷ്ണന്‍

- Link: https://ml.b4blaze.com/film-news/vishnu-unnikrishnan-wife-support
- Published: 2021-10-17T22:19:28+05:30
- Author: Rahul

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋതിക് 
റോഷന്‍ എന്ന ചിത്രമാണ് വിഷ്ണുവിന്റെ കരിയറില്‍ ബ്രേക്ക് ആയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍
വിവാഹിതനായ താരത്തിന് ഇപ്പോള്‍ ഒരു മകനുണ്ട്. ആദവ് എന്നാണ് കുട്ടിയുടെ പേര്. ഐശ്വര്യ
എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ കുടുംബവിശേഷങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ്
താരം ഇപ്പോള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/vishnu-unnikrishnan-
wife.jpg?resize=960%2C540&ssl=1)

വിഷ്ണുവിന്റെ വാക്കുകള്‍- ഒരുപക്ഷേ ഐശ്വര്യ എന്റെ സിനിമകള്‍ മുഴുവന്‍ കാണാത്തതുകൊണ്ട്
ആയിരിക്കാം തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഐശ്വര്യ എന്റെ എല്ലാ സിനിമകളും 
കണ്ടിട്ടുണ്ടാവില്ല. ഞാന്‍ തമാശയ്ക്ക് അവളോട് ചോദിക്കാറുണ്ട് എന്റെ സിനിമകള്‍ കാണാത്തതുകൊണ്ട്
ആയിരിക്കും അല്ലേ നീ വിവാഹത്തിനു സമ്മതിച്ചത് എന്ന്. വിവാഹശേഷം എല്ലാകാര്യത്തിനും ഐശ്വര്യ
പിന്തുണയോടെ കൂടെയുണ്ട്. ഷൂട്ടിങ്ങിന് പോയാല്‍ പിന്നെ ദിവസങ്ങളോളം വീട്ടില്‍ വരാന്‍
പറ്റില്ലല്ലോ. പരിഭവമൊന്നും കാണിക്കാതെ കട്ട സപ്പോര്‍ട്ട് ആണ്. അച്ഛനും അമ്മയും രണ്ടു
ചേച്ചിമാരും അളിയന്മാരും അവരുടെ കുട്ടികളുമൊക്കെ അടങ്ങുന്നതാണ് കുടുംബം വിഷ്ണു പറയുന്നു.
സിനിമ ജീവിതം ആരംഭിച്ച കാലം മുതല്‍ തന്നെ വീട്ടുകാര്‍ കട്ട സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്.
ഇതുവരെ അവര്‍ എതിര്‍പ്പ് ഒന്നും പറഞ്ഞിട്ടില്ല. എതിര്‍ക്കാന്‍ മാത്രം കുറ്റകരമായ ഒന്നും
ഞാന്‍ ചെയ്തിട്ടില്ലല്ലോ. ചെറിയ കൂട്ടായ്മയിലും ഉത്സവങ്ങളിലും എല്ലാം പ്രോഗ്രാം ചെയ്യുമ്പോള്‍
കയ്യടി ലഭിക്കുന്നതും എല്ലാവരുടെയും സ്‌നേഹവും പാരിതോഷികവും ലഭിക്കുന്നതും അവര്‍ക്ക്
സന്തോഷമാണ്.
