# വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

- Link: https://ml.b4blaze.com/film-news/vismaya-mohanlal-enters-into-malayalam-cinema
- Published: 2020-07-17T10:23:49+05:30
- Author: Rahul

മലയാള സിനിമയുടെ താര വിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്;
ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ചിത്രത്തിന്റെ പ്രവർത്തങ്ങൾ തുടങ്ങുവാൻ ഇരിക്കെയാണ്
അപ്രത്യക്ഷമായി കൊറോണ എത്തിച്ചേർന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച്‌ മറ്റൊരു വാര്‍ത്ത
കൂടിയാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായികളായി എത്താന്‍
പോകുന്നവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ മകളായ വിസ്മയ മോഹന്‍ലാല്‍ ആണ്.

![Vismaya-Mohanlal-Images-3](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/Vismaya-Mohanlal-Images-3.jpg?resize=1280%2C720&ssl=1)

സിനിമയുടെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്.
തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍
മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു. ഇടയ്ക്ക് വെച്ച് വിസ്മയ
ആയോധന കല അഭ്യസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയിൽ ഏറെ വൈറൽ ആയിരുന്നു, എന്നാൽ  വിസ്മയ 
സിനിമയിലേക്ക് എത്തണം എന്ന് പറഞ്ഞട്ടില്ല,

![mohanlal family](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mohanlal-
family.jpg?resize=1237%2C691&ssl=1)

മകൾക്ക് സിനിമയോട് താൽപ്പര്യം ഇല്ല എന്നാണ് മോഹൻലാലും നേരത്തെ പറഞ്ഞിട്ടുള്ളത്. മോഹന്‍ലാലിന്റെ
മകനും യുവ താരവുമായ പ്രണവ് മോഹന്‍ലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത
സംവിധായകന്‍ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമല്‍ ഹാസന്‍ ചിത്രത്തിലും, ലൈഫ്
ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹന്‍ലാല്‍ ജോലി ചെയ്തിട്ടുള്ളത്.
