# തനിക്ക് തെറ്റുപറ്റി, ക്ഷമ ചോദിച്ച് മോഹൻലാലിൻറെ മകൾ വിസ്മയ

- Link: https://ml.b4blaze.com/film-news/vismaya-say-sorry
- Published: 2021-02-17T14:21:57+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മോഹന്ലാലിന്റേത്, മോഹൻലാലിനെ പോലെ ലാലിന്റെ
കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, മോഹൻലാലിന് പുറമെ മകൻ പ്രണവും ഇപ്പോൾ
സിനിമയിലേക്ക് എത്തിച്ചേർന്നിരിക്കുന്നയാണ്, എന്നാൽ മകൾ വിസ്മയ അഭിനയത്തിലേക്ക് എത്തിയിട്ടില്ല,
സിനിമയിൽ സജീവമല്ലെങ്കിലും വിസ്മയ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, മിക്കപ്പോഴും
താരപുത്രീ ഫിറ്റ്നസ്സിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പങ്കുവെക്കുന്നത്, അച്ഛനെ പോലെ
തന്നെ മകളും അഭ്യാസത്തിൽ ഒട്ടും പിന്നിലല്ല എന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്,മലയാളികളുടെ
സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലിന്‍റെ സിനിമാ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുള്ള 
വിശേഷങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ. ഭാര്യ സുചിത്രയുടേയും മകൻ പ്രണവിന്‍റേയും മകള്‍ വിസ്മയയുടേയുമൊക്കെ
പുതിയ വിശേഷങ്ങള്‍ സോഷ്യൽമീഡിയ ഏറ്റെടുക്കാറുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/vismaya-new.jpg?
resize=489%2C579&ssl=1)

പ്രണയദിനത്തിൽ വിസ്മയയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ
ഫെബ്രുവരി പതിനാലിനാണ് വിസ്മയ തന്റെ പുത്തൻ സംരഭത്തിന് തുടക്കം കുറിച്ചത്, ഗ്രൈനസ് 
ഓഫ് സ്റ്റാർഡസ്ട് എന്ന് പേരിട്ടിരിക്കുന്ന കവിത സമാഹാരത്തിനു സഹോദരൻ പ്രണവും പൂർണ പിന്തുണ
നൽകി രംഗത്ത് എത്തിയിരുന്നു,മകളുടെ പുസ്തകത്തെ കുറിച്ച് അറിയിച്ച് മോഹന്‍ലാലും സോഷ്യല്‍
മീഡിയയിലൂടെ എത്തിയിരുന്നു. അഭിമാന നിമിഷമെന്നാണ് മകളുടെ പുസ്തക പ്രകാശനത്തെ കുറിച്ച്
സൂപ്പര്‍താരം പറഞ്ഞത്. കൂടാതെ മായയുടെ പുസ്തകം ബെസ്റ്റ് സെല്ലറായതിന്‌റെ സന്തോഷവും 
ആരാധകരോട് നടന്‍ പങ്കുവെച്ചു. പെന്‍ഗ്വിന്‍ ബുക്ക്‌സ് ആയിരുന്നു വിസ്മയയുടെ പുസ്‌കം
പ്രസിദ്ധീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/02/vismaya.jpg?resize
=525%2C587&ssl=1)

പിന്നാലെ പുസ്തകത്തിന്‌റെ ഇ-ബുക്കില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
വിസ്മയ തന്നെയാണ് ഇക്കാര്യം അറിയിച്ച് എത്തിയത്. ഉടന്‍ തെറ്റ് തിരുത്തുമെന്ന് അറിയിച്ചുകൊണ്ടാണ്
താരപുത്രി സോഷ്യല്‍ മീഡിയയില്‍ എത്തിയത്. “ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ
ഔട്ട് മാറിപ്പോയി. അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാന്‍
ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്‌ഡേറ്റ് ചെയ്ത് ബുക്ക് നിങ്ങള്‍ക്ക്
കിട്ടുമെന്നും, വിസ്മയ മോഹന്‍ലാല്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
