# ‘സെക്കന്റ് ഷോ’ സിനിമയിലേക്ക് ദുൽഖറിനെ വിളിക്കാൻ ചെന്നപ്പോൾ മമ്മൂക്ക പറഞ്ഞ മറുപടി നെഗറ്റീവ് ആയിരുന്നു! വല്ലാത്ത ചമ്മലുണ്ടായി, വിവേക് രാമദേവൻ 

- Link: https://ml.b4blaze.com/film-news/vivek-ramadevan-about-mammootty
- Published: 2024-03-15T16:34:44+05:30
- Author: Suji

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് സെക്കന്റ് ഷോ, ഇപ്പോൾ ചിത്രത്തിൽ
ദുൽഖറിനെ എത്തിച്ചതിനെ കുറിച്ചും അന്ന് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെ കുറിച്ചും തുറന്നു
പറയുകയാണ് ടാലന്റ് മാനേജർ ആയ വിവേക് രാമദേവൻ, ഈ സിനിമയുടെ കാസിറ്റിംഗ് സമയത്തു ഇതിന്റെ
ഹീറോ ആരെന്നുള്ള ചോദ്യം ഒരുപാട് പേര് ചോദിച്ചിരുന്നു, ചിത്രത്തിൽ സണ്ണി വെയിനും മറ്റുള്ളവരെയും
നേരെത്തെ തീരുമാനിച്ചിരുന്നു, പക്ഷെ ഹീറോ അതാരാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/second2.jpg?resize
=1200%2C628&ssl=1)

പല ഓപ്‌ഷനുകൾ ചിന്തിക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ ആയാലോ എന്ന ചിന്ത എത്തിയത്,
പിന്നെ ഒന്നും ആലോചിച്ചില്ല അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്ന്, അപ്പോളും ഞങ്ങളുടെ
മനസിൽ ഒരു ചിന്ത ഉണ്ടായിരുന്നു സിനിമയിൽ എത്താൻ ദുൽഖറിന് ആഗ്രഹം ഉണ്ടാകുമോ കാരണം അങ്ങനൊരു
ആഗ്രഹം ഉണ്ടെങ്കിൽ ആൾ മുൻപേ സിനിമയിൽ എത്തണമല്ലോ എന്ന് ,എങ്കിലും ശ്രമിക്കാമെന്നു കരുതി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/dq1-1.jpg?resize
=685%2C387&ssl=1)

ഈ കാര്യം അവതരിപ്പിച്ചപ്പോൾ അദ്ദേഹം നെഗറ്റീവായിട്ടാണ് കാര്യം പറഞ്ഞത് ഞങ്ങൾ ഒന്ന് 
ചമ്മി, എങ്കിലും കഥ കേൾക്കാൻ പറഞ്ഞു ,അപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ സിനിമയുടെ കഥ കേൾക്കാൻ
സമയമില്ല പിന്നയല്ലേ സിനിമയിൽ ആകാത്ത അവന്റെ സിനിമയുടെ കഥകേൾക്കാൻ , അപ്പോൾ ഞങ്ങൾ പറഞ്ഞു
ശരി എന്നാൽ ദുൽഖറിന്റെ നമ്പർ ഒന്നു തരാമോ എന്ന് അപ്പോൾ അദ്ദേഹം താരമെന്ന്‌ പറഞ്ഞു അങ്ങെനെയാണ്
സെക്കന്റ് ഷോയിൽ ദുൽഖർ എത്തിയത് വിവേക് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/dq2.jpg?resize=795%
2C595&ssl=1)

 
