# ഷൈന്‍ ടോം ചാക്കോയും കാമുകിമാരും!! ‘വിവേകാനന്ദന്‍ വൈറലാണ്’ സെക്കന്റ് ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/vivekanandan-viralaanu-movie-second-look-poster
- Published: 2023-12-24T21:42:00+05:30
- Author: Anu

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദന്‍ 
വൈറലാണ്’. കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. നെടിയത്ത്
നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്ന് നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം
എത്തുന്നത്.

നര്‍മ്മത്തില്‍ പൊതിഞ്ഞ് സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയമാണ് ചിത്രത്തിന്റെ പ്രമേയം.
ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ഗ്രേസ് ആന്റണിയും
സ്വാസികയുമാണ് ചിത്രത്തിലെ നായികമാരാകുന്നത്. ഷൈനും നായികമാരുമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ആസിഫ് അലി, ധ്യാന്‍ ശ്രീനിവാസന്‍, ഭാവന, അനശ്വര രാജന്‍ എന്നീ താരങ്ങളുടെ സോഷ്യല്‍ മീഡിയ
പേജുകളിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മെറീന 
മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ത്ഥ
ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു
സിജോ, വിനീത് തട്ടില്‍, , അനുഷാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്‌സ്–
കമലുദ്ധീന്‍ സലീം, സുരേഷ് എസ് ഏ കെ, ആര്‍ട്ട് ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം–
സമീറാ സനീഷ്, മേക്കപ്പ് – പാണ്ഡ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ് കൊടുങ്ങല്ലൂര്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ്
പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്–
എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – നികേഷ് നാരായണന്‍, പി.ആര്‍.ഒ – വാഴൂര്‍
ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍. ലിസ്റ്റിന്‍
സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
