# നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

- Link: https://ml.b4blaze.com/film-news/vj-mahalakshmi-gets-married-to-producer-ravindar-chandrasekaran
- Published: 2022-09-01T17:31:36+05:30
- Author: Gargi

തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി.
രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ഇരുവരുടേതും പ്രണയവിവാഹമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ravinder-vj-mahalakshmi.
jpg.image_.845.440.jpg?resize=845%2C440&ssl=1)

രവീന്ദര്‍ നിര്‍മിക്കുന്ന വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയാണ് പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ravinder-vj-mahalakshmi-
wedding.jpg.image_.845.440.jpg?resize=845%2C440&ssl=1)

തിരുപ്പതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 
രണ്ടു പേരും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിന്നെ ലഭിച്ചതില്‍
ഞാന്‍ ഭാഗ്യവതിയാണെന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മഹാലക്ഷ്മി കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ravinder-vj-mahalakshmi-
wedding-2.jpg.image_.845.440.jpg?resize=845%2C440&ssl=1)

തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍. സുട്ട
കഥൈ, നളനും നന്ദിനിയും, നട്‌പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച
ചിത്രങ്ങള്‍.

> [#NikilNews23](https://twitter.com/hashtag/NikilNews23?src=hash&ref_src=twsrc%5Etfw)
> Happening Producer [@LIBRAProduc](https://twitter.com/LIBRAProduc?ref_src=twsrc%5Etfw)
> [@fatmanravi](https://twitter.com/fatmanravi?ref_src=twsrc%5Etfw) tied the knot
> with the Popular VJ and Actress [#Mahalakshmi](https://twitter.com/hashtag/Mahalakshmi?src=hash&ref_src=twsrc%5Etfw)
> at Tirupati Today in the presence of both families and close friends![#RavindharChandrasekaranWedsMahalakshmi](https://twitter.com/hashtag/RavindharChandrasekaranWedsMahalakshmi?src=hash&ref_src=twsrc%5Etfw)
> [@onlynikil](https://twitter.com/onlynikil?ref_src=twsrc%5Etfw) [#NM](https://twitter.com/hashtag/NM?src=hash&ref_src=twsrc%5Etfw)
> [#MakkalPaarvai](https://twitter.com/hashtag/MakkalPaarvai?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/IaPrrSkKwD](https://t.co/IaPrrSkKwD)
> — Nikil Murukan (@onlynikil) [September 1, 2022](https://twitter.com/onlynikil/status/1565289518324158464?ref_src=twsrc%5Etfw)
