# ഇനി പേടിച്ചിട്ടോ, മാളത്തില്‍ ഒളിച്ചിരുന്നിട്ടോ കാര്യമില്ല!!! പുതിയ വീട്ടില്‍ പാല് കാച്ചി പുതിയ ജീവിതം ആരംഭിച്ച് വ്‌ലോഗര്‍ പൊന്നു

- Link: https://ml.b4blaze.com/film-news/vlogger-ponnu-about-new-life
- Published: 2022-10-14T20:20:23+05:30
- Author: Anu

പ്രണയ വിവാഹത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷം പുതിയ ജീവിതത്തിലേക്ക് കാലെടുത്ത്
വച്ചിരിക്കുകയാണ് വ്‌ലോഗര്‍ പൊന്നു എന്ന അഞ്ജന അനില്‍കുമാര്‍. ഇപ്പോഴിതാ പൊന്നുവും 
ഭര്‍ത്താവ് ഷെബിനും പുതിയ വീട്ടില്‍ താമസമാക്കിയിരിക്കുകയാണ്.

പുതിയ വീട്ടില്‍ പാല്‍കാച്ചുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പൊന്നു ഇപ്പോള്‍ ആരാധകര്‍ക്ക്
മുന്നില്‍ വന്നിരിക്കുന്നത്. തങ്ങള്‍ ഓട്ടത്തിലായിരുന്നു, എല്ലാവരുടെയും കളിയാക്കലും
കുറ്റപ്പെടുത്തലുകള്‍ക്കും ശേഷം പുതിയ ജീവിതം തുടങ്ങാനുള്ള ഓട്ടത്തിലായിരുന്നെന്ന് 
പൊന്നു പറയുന്നു.
  പുതിയ വീടിന്റെ പാല്‍ കാച്ചലിന് ശേഷം കേക്ക് മുറിക്കുകയും ചെയ്തു.
അതിന് പിന്നാലെ വീടിനെയും അവര്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

തങ്ങളുടെ സ്വപ്‌നത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ചെറിയൊരു വീട് എടുത്തു. പുതിയ
ജീവിതം തുടങ്ങാന്‍ പോകുകയാണ്. ഇനി കുറച്ച് ഉത്തരവാദിത്തങ്ങളും കാര്യങ്ങള്‍ ഒക്കെ ആയി
വരും. ഈ വീഡിയോയുടെ ചുവട്ടിലും നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിയാമെന്നും പൊന്നു
പറയുന്നു. വിമര്‍ശിച്ചോളൂ എന്നാല്‍ ശപിക്കരുതെന്ന് അപേക്ഷിക്കുന്നതായും പൊന്നു
 പറയുന്നു.
മുന്‍പ് ഫോണില്‍ ഭയങ്കര അഡിക്റ്റായിരുന്ന താന്‍ ഇപ്പോള്‍ ഫോണില്‍ നോക്കാറില്ല. ഭയങ്കര
ടെന്‍ഷന്‍ കാരണമാണ് നോക്കാത്ത്. ഞങ്ങള്‍ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുവാന്‍
തീരുമാനിച്ചു. അതാണ് ഇനിയുണ്ടാകുക. ഇനിയുള്ള വീഡിയോസില്‍ ഒന്നിലും ആര്‍ക്കെതിരേയും 
ഒന്നു പറയില്ലെന്നും പൊന്നു പറയുന്നു.

ഒരാളേയും കുറ്റപ്പെടുത്തിയിട്ടും കളിയാക്കിയിട്ടും ഞങ്ങള്‍ക്ക് ഒന്നും കിട്ടാന്‍ പോകാനുമില്ല.
ഞങ്ങള്‍ക്ക് പരസ്പരം അറിയാം, ആ വിശ്വാസത്തില്‍ തുടങ്ങുകയാണ്. ഭാവി എന്താകുമെന്ന് അറിയില്ല.
അതൊക്കെ വഴിയേ കാണാമെന്നും ഇരുവരും പറഞ്ഞു.
  വിവാഹം കഴിഞ്ഞയുടന്‍ തങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍
ഭയങ്കര പേടിയായിരുന്നെന്ന് ഷെബിന്‍ പറയുന്നു. മാസ്‌കും വച്ച് ഹെല്‍മറ്റും വച്ചാണ് പുറത്ത്
പോയിരുന്നത്. ആദ്യ രണ്ട് ദിവസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാലിപ്പോള്‍ ഞങ്ങള്‍
മാറി. ഇപ്പൊ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഇല്ല. എല്ലായിടത്തും പോകും എല്ലാം ചിരിച്ചുകൊണ്ട്
തന്നെ നേരിടും. ജീവിതമാണ്, ഇനി പേടിച്ചിരുന്നിട്ടോ, മാളത്തില്‍ ഒളിച്ചിരുന്നിട്ടോ ഒരു
കാര്യവുമില്ലെന്നും ഇരുവരും പറയുന്നു.
