# ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ വരുന്നു!!! ടീം പാക്കപ്പ് ആയി

- Link: https://ml.b4blaze.com/film-news/voice-of-sathyanadhan-team-packup
- Published: 2022-10-08T19:57:08+05:30
- Author: Anu

ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന ചിത്രത്തിന്റെ 
ഷൂട്ടിംഗ് പൂര്‍ത്തിയായി. 70 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ഇന്ന് പാക്കപ്പ് ആയിരിക്കുകയാണ്.
ബാദുഷയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുന്നത്.

മുംബൈ, ദില്ലി, രാജസ്ഥാന്‍, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ
ഷൂട്ടിംഗ്. ദിലീപ് -റാഫി കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങള്‍ പോലെ ഹാസ്യപ്രധാനമായ ചിത്രമായിരിക്കും
വോയ്‌സ് ഓഫ് സത്യനാഥനും.
  ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജു ജോര്‍ജ്, അനുപം ഖേര്‍,
മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),
സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി 
നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിങ്ങനെ
വലിയ താരനിരയും അണിനിരക്കുന്നുണ്ട്. കൂടാതെ അനുശ്രീ അതിഥി താരമായും എത്തുകയും ചെയ്യുന്നുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ്
മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവരാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ നിര്‍മ്മിക്കുന്നത്.
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ്.
ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിലസ്, സ്വരൂപ് ഫിലിപ്പ് എന്നിവരാണ് . സംഗീതം- ജസ്റ്റിന്‍
വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷിന്റേത്, കല സംവിധാനം-
എം ബാവ എന്നിങ്ങനെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
