# ‘വോയിസ് ഓഫ് സത്യനാഥന്‍’! ഡബ്ബിംഗ് തിരക്കുകളില്‍ നടന്‍ ദിലീപ്, ഫോട്ടോകള്‍ കാണാം

- Link: https://ml.b4blaze.com/film-news/voice-of-sathyanathan-movie-dubbing-dileep-photos
- Published: 2022-11-20T09:20:13+05:30
- Author: Sreekumar

നാളുകള്‍ക്ക് ശേഷം ജനപ്രിയ നടന്‍ ദിലീപ് വീണ്ടും സിനിമാ രംഗത്ത് സജീവമായിരിക്കുകയാണ്.
നടന്റെ വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
സിനിമയുടേതായി പുറത്ത് വരുന്ന ഓരോ വിശേഷങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍
വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ്
പുറത്ത് വിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dileep-voice-of-
sathyanathan.jpg?resize=960%2C641&ssl=1)

ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ്
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദിലീപ് വോയിസ് ഓഫ് സത്യനാഥന്റെ ഡബ്ബിംഗിന്
വേണ്ടി എത്തിച്ചേര്‍ന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 
നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം ബാദുഷയാണ് പുതിയ അപ്‌ഡേറ്റ് 
പുറത്ത് വിട്ടത്. ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ഡബ്ബിങ് പുരോഗമിക്കുന്നു.. എന്ന് കുറിച്ചുകൊണ്ട്
ഫേസ് ബുക്കില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dileep-10.jpg?resize
=960%2C641&ssl=1)

ഫോട്ടോയില്‍ ഡബ്ബിംഗ് ചെയ്യുന്ന നടന്‍ ദിലീപിനേയും വോയിസ് ഓഫ് സത്യനാഥന്‍ സിനിമയുടെ
സംവിധായകന്‍ റാഫിയേയും കാണാം. നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ട് ഒന്നിക്കുന്ന
സിനിമ കൂടിയാണ് വോയിസ് ഓഫ് സത്യനാഥന്‍. സിനിമ പ്രഖ്യാപിച്ചിട്ട് നാളുകള്‍ക്ക് ശേഷം 
ഷൂട്ടിംഗ് മുടങ്ങിയപ്പോയിരുന്നു.. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും ഷൂട്ടിംഗ്
പുനരാരംഭിച്ച് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.

രാജസ്ഥാനില്‍ അടക്കം സിനിമയ്ക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നു, ചിത്രത്തില്‍ ദിലീപിന്റെ
നായികയായി വീണ നന്ദകുമാര്‍ ആണ് എത്തുന്നത്. ജോജു ജോര്‍ജ് ചിത്രത്തില്‍ മറ്റൊരു പ്രധാന
വേഷത്തില്‍ എത്തുന്നു. ബോളിവുഡ് നടന്‍ അനുപം ഖേറും വോയിസ് ഓഫ് സത്യനാഥന്റെ ഭാഗമാകുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/voice-of-sathyanathan-
new-anupam-kher.jpg?resize=450%2C600&ssl=1)
