# ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥന്‍ ഒടിടിയിലെത്തി

- Link: https://ml.b4blaze.com/film-news/voice-of-sathyanathan-ott-release
- Published: 2023-09-21T17:44:15+05:30
- Author: Gargi

ദിലീപ് പ്രധാന വേഷത്തിലെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ ഒടിടിയിലെത്തി. മനോരമ ഗ്രൂപ്പാണ്
ചിത്രത്തിന്റെ ഡിജിറ്റല്‍, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. മനോരമ മാക്‌സിലൂടെ
ദിലീപ് ചിത്രം ഇന്നലെ (സെപ്റ്റംബര്‍ 21) അര്‍ധ രാത്രി മുതല്‍ സംപ്രേഷണം ചെയ്ത് തുടങ്ങി.
തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയെടുത്തതിന് ശേഷമാണ് ദിലീപ് ചിത്രം ഒടിടിയില്‍ എത്തുന്നത്.
ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, 
ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍,
ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു
സിജോ, അംബിക മോഹന്‍ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/voice-of.jpg?resize
=1280%2C720&ssl=1)

തിയേറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ദിലീപ്-റാഫി കൂട്ടുകെട്ടില്‍
ഒരുങ്ങിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥന്‍. ജൂലൈ 28ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്
സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റുമാണ് വോയ്സ് ഓഫ്
സത്യനാഥന്‍ എന്ന സിനിമയുടെ ദൈര്‍ഘ്യം. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന
ഫണ്‍ റൈഡ് ആണ് ചിത്രം. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍
എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം
നിര്‍മ്മിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/voice-of-st.jpg?
resize=1280%2C720&ssl=1)

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍: രോഷിത്
ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു.
ഏ .ഇ). റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോന്‍,എഡിറ്റര്‍ : ഷമീര്‍ മുഹമ്മദ്,
വസ്ത്രാലങ്കാരം : സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : 
ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് :റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്:സൈലെക്‌സ് 
എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ
ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് :മാറ്റിനി ലൈവ്,സ്റ്റില്‍സ്:
ശാലു പേയാട്,ഡിസൈന്‍:ടെന്‍ പോയിന്റ്,പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
