# ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥനിലെ ആദ്യ ഗാനം നാളെ എത്തും!

- Link: https://ml.b4blaze.com/film-news/voice-of-sathyanathan-song-update
- Published: 2023-06-28T09:33:23+05:30
- Author: Ajay

റാഫി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘വോയ്സ് ഓഫ് സത്യനാഥൻ’. ജനപ്രിയ നായകൻ ദിലീപ്
ആണ് ചിത്രത്തിൽ നായകൻ. അടുത്ത മാസം 14ന് പ്രദർശനത്തിന് എത്തുന്ന സിനിമയിലെ ആദ്യ ഗാനം
നാളെ റിലീസ് ചെയ്യും. ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റർടെയ്നറാണെന്നാണ് അണിയറക്കാർ
പറയുന്നത്.

 ചിത്രത്തിൽ ജോജു ജോർജ്ജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലേ ലോപ്പസ്, ജഗപതി
ബാബു, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം,
ഫൈസൽ, ഉണ്ണിരാജ, വീണ സിജോ നന്ദകുമാർ, സ്മിനു നന്ദകുമാർ, അംബികാ മോഹൻ, സ്മിന്നു നന്ദകുമാർ,
സ്മിത്ത് എന്നിവരും ചിത്രത്തിലുണ്ട്. എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവനടി
അനുശ്രീ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/VOIVE-2.jpg?resize
=1280%2C720&ssl=1)

കേരളം, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടത്തിയത്. സത്യനാഥൻ
എന്ന ഗ്രാമീണ യുവാവായും വ്യവസായിയായുമാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് സംവിധായകൻ
റാഫി നേരത്തെ പറഞ്ഞിരുന്നു.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ
എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ
നിർമ്മിക്കുന്നത്.

 
