# ഓണത്തിനും നിറഞ്ഞ സദസ്സില്‍ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍

- Link: https://ml.b4blaze.com/film-news/voice-of-sathyanathan-updations
- Published: 2023-08-31T20:22:40+05:30
- Author: Gargi

ജനപ്രിയനായകന്റെ വോയ്സ് ഓഫ് സത്യനാഥന്‍ നാല്‍പതു ദിവസങ്ങള്‍ കഴിഞ്ഞ് ഓണം നാളുകളിലും
പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറുന്ന കാഴ്ചയാണ് തിയേറ്ററുകളില്‍ കാണുന്നത് . പ്രേക്ഷകരുടെ
അഭ്യര്‍ത്ഥന മാനിച്ച് സത്യനാഥന്‍ കൂടുതല്‍ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഓണത്തിന് കുടുംബത്തോടൊപ്പം കാണാന്‍ പറ്റിയ ഏറ്റവും നല്ല ഫാമിലി എന്റര്‍റ്റെയ്‌നറിനു
എങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോസാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/voice-of-sathyanathan.
jpeg?resize=1280%2C1600&ssl=1)

നര്‍മ്മത്തില്‍ പൊതിഞ്ഞ കഥാ സന്ദര്‍ഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച
സംവിധായകന്‍ റാഫിയുടെ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍ റാഫി – ദിലീപ് കൂട്ടുകെട്ടില്‍
ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടി പ്രേക്ഷകര്‍ക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് .
ബോക്‌സ് ഓഫീസില്‍ കേരളത്തില്‍ നിന്ന് മാത്രം പതിനാറു കൊടിയില്പരം കളക്ഷനിലേക്കു കടക്കുകയാണ്
സത്യനാഥന്‍. ജനപ്രിയനായകന്‍ ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖും ജോജു ജോര്‍ജും
മറ്റു താരങ്ങളുടെയും മികവാര്‍ന്ന പ്രകടനവും കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായിമാറുന്ന
എന്റെര്‍റ്റൈനെര്‍ ആയി വോയ്സ് ഓഫ് സത്യനാഥനെ മാറ്റുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/voice.jpeg?resize
=864%2C1080&ssl=1)

ബാദുഷാ സിനിമാസ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ
ബാനറില്‍ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന
ഈ ചിത്രത്തില്‍ ദിലീപിനൊപ്പം ജോജു ജോര്‍ജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍,
രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. അങ്കിത് മേനോന്‍
സംഗീതമൊരുക്കിയ വോയ്സ് ഓഫ് സത്യനാഥന്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്.
പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
