# കുറുപ്പിനെ പറ്റിച്ച് പണമുണ്ടാക്കിയ പ്രിൻസ് വാലിദ്  ആരാണ്  ?

- Link: https://ml.b4blaze.com/film-news/walid-riachy-in-kurup
- Published: 2021-11-16T15:07:44+05:30
- Author: Rahul

ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ഈ ചിത്രം വിജയകരമായി
പ്രദർശനം തുടരുകയാണ്. ഈ സിനിമയിലെ നിരവധി താരങ്ങൾ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്
അതിൽ ഒരുകഥാപാത്രത്തെ തേടിയാണ് സോഷ്യൽ മീഡിയ എത്തിയിരിക്കുന്നത്. ദുബായിലെ കുറുപ്പിന്റെ
ജീവിതം പറയുമ്പോൾ തന്റെ യജമാനനായി എത്തുന്ന അറബിയെ കുറിച്ചാണ് ചർച്ച. അത്തരത്തിൽ സോഷ്യൽ
മീഡിയിൽ വന്ന അദ്ദേഹത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Walid-Riachy.jpeg?
resize=1242%2C1542&ssl=1)

കടുവയെപ്പിടിച്ച കിടുവ – കുറുപ്പ് കണ്ടവർ വരീൻ – ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡായ ഞങ്ങടെ
പാവം കുറുപ്പേട്ടനെ കൊറച്ച് കാലത്തേക്ക് കൊഞ്ചമായ് ഏമാത്തിയ പ്രിൻസ് വാലിദ് ആരാ ? അതാണ്
വലീദ് റയാക്കി, അല്ലേൽ വേണ്ട, വാലിദ് റിയാക്കി. Walid Riachy – ലബനനിലെ ബെയ്റൂട്ടിൽ
ജനനം. ദുബായിൽ സ്ഥിര താമസം. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലൊക്കെ വന്ന് സ്ഥിരമായി 
ഫാഷൻ പരേഡും അന്താരാഷ്ട്ര ബ്രാന്റുകളുടെ പരസ്യങ്ങളും മോഡലിംഗുമൊക്കെ ചെയ്യുന്ന ചുള്ളൻ.
പഴയ ജെയിംസ് ബോണ്ടായിരുന്ന നമ്മടെ പിയേഴ്സ് ബ്രോസ്നേട്ടന്റെ ഒക്കെ കൂടെ മിസ്‌ഫിറ്റ്
എന്നൊരു ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചിട്ടാണ് കുറുപ്പിലെ പ്രിൻസ് വാലിദായി വേഷമിടുന്നത്.
