# ഞങ്ങള്‍ സഹോദരങ്ങള്‍- മീരയും ഗൗരിയും

- Link: https://ml.b4blaze.com/film-news/we-are-sisters-gouri-krishnan
- Published: 2021-10-31T21:23:29+05:30
- Author: Rahul

പൗര്‍ണമിതിങ്കള്‍ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ്
ഗൗരി.
 എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ്
ഗൗരി പൗര്‍ണമി തിങ്കളിലേക്ക് എത്തി ചേരുന്നത്. അതോടുകൂടിയാണ് താരത്തിന് ആരാധകര്‍ കൂടിയത്.

 കഴിഞ്ഞ ദിവസം ഗൗരിയുടെ പിറന്നാളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരി പിറന്നാളിന്‍െ
ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരുന്നു. അപ്പോഴാണ് ഗൗരിക്ക് സര്‍പ്രൈസ് ഒരുക്കി
നടി മീര എത്തിയത്. ഞങ്ങള്‍ സഹപ്രവര്‍ത്തകരല്ല സഹോദരങ്ങളാണെന്ന വെളിപ്പെടുത്തലും ഗൗരി
നടത്തി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം നടിയാണ് മീര. വിവാഹത്തോടെ അഭിനയത്തില്‍
നിന്ന് ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് ഈ താരം. എന്നാല്‍ നേരത്തെ നടിയായും സഹ നടിയായും
എല്ലാം മീര അഭിനയിച്ചിട്ടുണ്ട്.
