# ഇനിയും ലേറ്റ് ആയാൽ സഹിക്കാനാവില്ല, സാക്ഷാൽ ഷങ്കറിനെതിരെ കടുപ്പിച്ച് രാം ചരൺ ആരാധകർ; കടുത്ത വിമർശനങ്ങൾ

- Link: https://ml.b4blaze.com/film-news/what-ram-charan-fans-trend-irresponsible-director-shankar-social-media-demand-game-changer
- Published: 2024-02-02T21:20:19+05:30
- Author: Ajay

അന്യൻ, എന്തിരൻ അടക്കം ഇന്ത്യൻ സിനിമ ഞെട്ടിയ ചിത്രങ്ങളുടെ സംവിധായകൻ ആണ് ഷങ്കർ. രജനികാന്തിനെ
നായകനാക്കി 2018 ൽ പുറത്തിറക്കിയ 2.0 ആണ് ഷങ്കറിന്റെ സംവിധാനത്തിൽ ഒടുവിൽ എത്തിയ ചിത്രം.
ഇപ്പോൾ രണ്ട് ചിത്രങ്ങളുടെ വർക്കിലാണ് ഷങ്കർ. തമിഴിൽ ഇന്ത്യൻ രണ്ടും തെലുങ്കിൽ ഗെയിം
ചേഞ്ചറുമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ തയാറായി കൊണ്ടിരിക്കുന്നത്. ഇന്ത്യൻ 2 ൽ കമൽ
ഹാസനാണ് നായകനെങ്കിൽ ഗെയിം ചേഞ്ചറിൽ നായകനാവുന്നത് രാം ചരൺ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/game-changer.jpg?
resize=690%2C388&ssl=1)

എന്നാൽ, ഇപ്പോൾ രാം ചരൺ ആരാധകർ തന്നെ ഷങ്കറിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. 2021
ഫെബ്രുവരിയിലാണ് രാം ചരണും ഷങ്കറും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. മൂന്ന്
വർഷം കഴിഞ്ഞിട്ടും ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.
ഇതാണ് രാം ചരൺ ആരാധകരെ ചൊടിപ്പിച്ചത്. നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ വിഷയം
ഉന്നയിക്കുന്നത്. മുമ്പും ​ഗെയിം ചേഞ്ചറിനെ ചൊല്ലി ഷങ്കറിനെതിരെ വിമർശനങ്ങൾ വന്നിരുന്നു.
അപ്പോഴൊക്കെ നിർമ്മാതാവ് ദിൽ രാജു ആണ് ആരാധകരെ സമാധാനിപ്പിച്ചിരുന്നത്.

ഷങ്കർ, രാജൗലി, സന്ദീപ് റെഡ്ഡി വാംഗ തുടങ്ങിയ സംവിധായകർ പെർഫെക്ഷണിസ്റ്റുകൾ ആണെന്നും
ചിത്രീകരണത്തിന് അവർക്ക് കൂടുതൽ സമയം വേണമെന്നുമൊക്കെയാണ് ദിൽ രാജു പറഞ്ഞിരുന്നത്. 
പക്ഷേ, രാം ചരൺ ആരാധകർ ഉൾപ്പെടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഗെയിം ചേഞ്ചർ.
