# ‘ഉദ്ഘാടനത്തിന് പോകുമ്പോൾ ശ്രദ്ധിക്കുന്നത് ഇതൊക്കെ’; വെളിപ്പെടുത്തി ഹണി റോസ്

- Link: https://ml.b4blaze.com/film-news/what-to-look-for-when-going-to-an-inauguration-honey-rose-revealed
- Published: 2023-09-27T12:15:37+05:30
- Author: Sreekumar

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ ഹണി റോസ്
സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഹണി റോസ് പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം
വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ
സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ
ഹണി പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങൾ
പറയുകയാണ് ഹണി റോസ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങൾ പറയുന്നത്.
ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കോസ്റ്റിയൂം ആണെന്ന് 
ഹണി റോസ് പറയുന്നു. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. പരമാവധി ഗംഭീരമാക്കേണ്ടത് തന്റെ
കടമയാണെന്നും അതിനാൽ നല്ല റിച്ച് വസ്ത്രങ്ങൾ ധരിക്കുമെന്നും ഹണി റോസ് പറയുന്നു. കോസ്റ്റിയൂം
ഡിസൈനിംഗ് ഇഷ്ടമുള്ള പരിപാടിയാണ്. റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല
റഫറൻസുകൾ എടുത്ത് വെയ്ക്കും. പിന്നീട് ഡിസൈനർ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്‌കസ്
ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വർക്കെന്നു പറയാം. സിനിമകളിൽ കാരക്ടറിന്റെ വേഷം
മാത്രമല്ലേ പറ്റൂ. ഇതുപോലെ വെറൈറ്റി ഒന്നും പറ്റില്ലല്ലോ. അപ്പോൾ പരീക്ഷണം നടത്താനുള്ള
ഏറ്റവും നല്ല  സ്ഥലമാണ് ഉദ്ഘാടന വേദികൾ. അതുകൊണ്ട് തന്നെ ഞാനവിടങ്ങ് അടിച്ച് പൊളിച്ചും.
എവിടെ നിന്ന് വാങ്ങി, എന്താണ് മെറ്റീരിയൽ എന്നൊക്കെ ഒരുപാട് പേർ ചോദിക്കാറുമുണ്ട്. 
ഉദ്ഘാടനത്തിന് വിളിക്കുന്നതൊക്കെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്ന് തന്നെ
പറയാം. കരിയറിന്റെ തുടക്കം മുതലേ ഉദ്ഘാടനം ലഭിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്ന് മാത്രം.ഓരോ ഉദ്ഘാടനവും
ആസ്വദിച്ചാണ് ചെയ്യാറുള്ളത്.  ആൾക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാൽ മാത്രമെ അതിന്
പറ്റൂ, ചടങ്ങ് കഴിഞ്ഞ് എങ്ങനെയെങ്കിലും അവിടെ നിന്ന് പോകണം എന്ന് ആഗ്രഹിക്കാറില്ല. 
എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം.  ആരേയും നിരാശപ്പെടുത്താറില്ല.
ചിലരുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി സെൽഫി എടുത്ത് കൊടുക്കും’ ഹണി റോസ് പറയുന്നു. ബോയ്ഫ്രണ്ട്’
എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്ക്കെത്തിയത്.ട്രിവാൻഡ്രം ലോഡ്ജ്, കനൽ,
അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി
തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണിയുടെ
പ്രകടനം ശ്രദ്ധേയമായി. നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന
തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം ഹണി റോസിന്റെ  പുത്തൻ ഫോട്ടോഷൂട്ട്
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് എത്തിയത്. വെള്ള 
നിറത്തിലുള്ള ഗൗണാണ് പെയർ ചെയ്തത്. പഴങ്ങളും വൈൻ ഗ്ലാസുമായ വിഷാദ ഭാവത്തിലിരിക്കുന്ന
ചിത്രങ്ങളാണ് പങ്കുവച്ചത്. നിറയെ മെഴുകിതിരി കത്തിച്ചുവച്ച മുറിയിൽ നിന്നാണ് ചിത്രങ്ങളെടുത്തത്.‘
സമാധാനത്തിന് മുൻഗണന നൽകുക, നിങ്ങൾ നിങ്ങളിൽ തന്നെ സന്തോഷം കണ്ടെത്തും’. എന്ന കുറിപ്പോടെയാണ്
ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് പുത്തൻ ഫോട്ടോഷൂട്ടിന് കമന്റുമായെത്തുന്നത്.
