# അത് കഴിയുമ്പോൾ ഏത് പുരുഷന് ആശ്വാസം ഉണ്ടാകും, പിന്നെ താഴ്ന്നു തന്നെയിരിക്കും, അനുഭവം പറഞ്ഞ് ദിയ സന

- Link: https://ml.b4blaze.com/film-news/when-its-over-any-man-will-be-relieved-and-then-be-low-diya-sana-said-of-the-experience
- Published: 2021-06-28T12:15:46+05:30
- Author: Rahul

സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി  വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ഒന്നാണ്
വിവാഹവും അതെ പോലെ സ്ത്രീ ധനവും. മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വിസ്‌മയ മരണപ്പെട്ടതിന്
ശേഷമായിരുന്നു സോഷ്യൽ മീഡിയയിൽ മറ്റും സജീവ ചർച്ചയാകുന്നത്. അനേകം പേരാണ് ഈ വിഷയത്തിൽ
വളരെ ശക്തമായ പ്രതികരണവുമായിയെത്തിരിക്കുന്നത്. വളരെ ഏറെ പ്രേക്ഷക പ്രീതി നേടിയ ബിഗ്
ബോസ് ഷോയിലൂടെ പ്രശസ്‌തയായ ദിയ സന തന്റെ വിവാഹ ജീവിതത്തിലുണ്ടായ ദുരനുഭവകളെ കുറിച്ച്
വെളിപ്പെടുത്തുകയാണ്. അതെ പോലെ  ഈ വെളിപ്പെടുത്തൽ വൈറലാകുകയും ചെയ്തിരുന്നു.അതിന് ശേഷം
അനവധി വിമർശനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്.ഇതിനെല്ലാം തന്നെ വളരെ കൃത്യമായ മറുപടിയും
താരം നൽകിയിരുന്നു.

![diya sana.1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/diya-
sana.1.jpg?resize=1536%2C2048&ssl=1)

diya sana.1

ഒരിക്കൽ പോലും ഇഷ്ടപ്പെടാൻ ആഗ്രഹിക്കാത്ത പതിനഞ്ചു വർഷം മുൻപുമുള്ള ആ ഒരു ദിവസം. വാപ്പച്ചി
വളരെ ഏറെ ബുദ്ധിമുട്ട് സഹിച്ചു ഉണ്ടാക്കിയതെല്ലാം മകൾക്ക് തന്നു സന്തോഷത്തോടെ പറഞ്ഞു
വിട്ട ആ ദിവസം. ആ  സ്വർണ്ണം മുതലും എല്ലാം കൊണ്ട് പോയി. ഭർത്താവിന്റെ ഉമ്മയും  അതെ 
പോലെ സഹോദരിയും  അവളുടെ ഭർത്താവും ചേർന്ന് എല്ലാം തരത്തിലും ഉപദ്രവം തുടങ്ങിയപ്പോൾ 
ആ വീട് വിട്ടിറങ്ങി. എന്നാൽ ആ സമയത്ത് എനിക്ക് എന്റെ പ്രിയപ്പെട്ട മകനെ കിട്ടി. ആ നിമിഷം
തന്നെ അവിടെ നിന്നും  ഇറങ്ങിയത് കൊണ്ട് ഞാനും എന്റെ മകനും ഇപ്പോഴും വളരെ സുരക്ഷിതരായിരിക്കുന്നു.

![Diya sana2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/Diya-sana2.
jpg?resize=932%2C2017&ssl=1)

Diya sana2

വളരെ പ്രായം കുറഞ്ഞ ആ സമയത്ത് തലകുനിച്ചു കൊടുക്കേണ്ടി വന്ന ആ  ദിവസത്തെ ഒരു നിമിഷം
പോലും ഇഷ്ട്ടപ്പെടാതെ ഇനി ഒരു പെണ്ണും ഇങ്ങനെയൊരു അക്രമത്തിന് ഇരയാകരുത്. ശക്തമായി 
പ്രതികരിക്കൂ എന്ന് ദിയ സന കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായ പോസ്റ്റിന്റെ
താഴെ നിരവധി പേരാണ് കമന്റുമായിയെത്തിയത്. ആ കാലത്തെ ദിയയിൽ നിന്നും ഇപ്പോളത്തെ ദിയയിലേക്ക്
പരിണമിക്കാൻ കഴിഞ്ഞത് വളരെ വലിയയൊരു വിജയമാണ്.അത് കൊണ്ട് തന്നെയാണല്ലോ തീയായി ഇപ്പോൾ
ജ്വലിക്കുന്നത്. ഈ ചിത്രം കാണുമ്പോൾ പഴയ സനയെ ഓർമ്മ വന്നു. എന്റെ മോളെ നീ ഒരു പാട് 
കരഞ്ഞു.ഓർമ്മിക്കാൻ ഒരിക്കലും ഇഷ്ട്ടമല്ലാത്തത് നീ ഒരിക്കലും ഓർക്കരുത്. പ്രിയപ്പെട്ടവരുടെ
സ്നേഹം നിറഞ്ഞ കമെന്റുകൾക്ക് ദിയ സന മറുപടി നൽകി.

 

 

 

 

 
