# അര്‍ച്ചന എവിടെയാണ്

- Link: https://ml.b4blaze.com/film-news/where-is-archana
- Published: 2021-10-14T23:53:53+05:30
- Author: Rahul

മാനസപുത്രിയെന്ന പരമ്പരയിലെ ഗ്ലോറിയെന്ന ഒറ്റകഥാപാത്രം മതി അര്‍ച്ചന സുശീലനെന്ന നടിയെ
അടയാളപ്പെടുത്താന്‍ പിന്നീടങ്ങോട്ട് നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ അര്‍ച്ചന പ്രേക്ഷകരുടെ
പ്രിയങ്കരിയായി മാറി. അഭിനേത്രി എന്നതിലുപരി അര്‍ച്ചന ഒരു മികച്ച നര്‍ത്തകി കൂടിയാണ്.
ഇടയ്ക്കിടെ ഷോകളില്‍ കിടിലന്‍ ചുവടുകള്‍ വച്ച് അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്.
ഇപ്പോഴിതാ, അര്‍ച്ചന അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ നിന്ന് പിന്മാറി. അര്‍ച്ചന
എങ്ങോട്ടാണ് പോയതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നതെങ്കിലും കൃത്യമായ ഉത്തരം ഇതുവരെ 
താരം നല്‍കിയിട്ടില്ല. സുഹൃത്തുക്കള്‍ക്കൊപ്പുള്ള ചിത്രങ്ങളും സന്തോഷകരമായ നിമിഷങ്ങളുമെല്ലാം
നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/archana-suseelan-
usa.jpg?resize=960%2C540&ssl=1)

ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലായതോടെ ഇനി 
എന്നാണ് കേരളത്തില്‍ മടങ്ങി എത്തുകയെന്നാണ് നടിയോട് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍
 ്അമേരിക്കയിലാമ് അര്‍ച്ചന. ചിലര്‍ അര്‍ച്ചനയോട് തന്നെ നേരിട്ട് ചോദിക്കുന്നതും ഉണ്ട്.
കേരളം വിട്ടതാണോ. എന്നാണ് നാട്ടിലേക്ക്. ഇനി നാട്ടിലേക്ക് വരുന്നില്ലേ അമേരിക്കയില്‍
സ്ഥിര താമസമാക്കിയോ. എന്നിങ്ങിനെയാണ് ആരാധകര്‍ ചോദിക്കുന്നത്. എല്ലാത്തിനും കൂടി ‘യാ”
എന്ന ഒറ്റവാക്ക് ഉത്തരമാണ് നടി നല്‍കിയിരിക്കുന്നത്..
 സീരയിലിന് ശേഷം ബിഗ് ബോസ് ഷോയിലും
എത്തിയ അര്‍ച്ചന പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എല്ലാവരോടും വളരെ പെട്ടെന്ന് അടുക്കുകയും
നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അര്‍ച്ചന. ബിഗ് ബോസ് ഷോയിലൂടെ അര്‍ച്ചനയ്ക്ക്
ആരാധകരുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. 91 ദിവസം വരെ അര്‍ച്ചന ബിഗ് ബോസ് ഹൗസില്‍
നിന്നിരുന്നു.

 

 
