# ബറോസിൻറെ ഭാഗമാകാൻ എത്തുന്നത് ആരാണെന്നോ? വമ്പൻ അപ്‌ഡേറ്റുമായി മോഹൻലാൽ!

- Link: https://ml.b4blaze.com/film-news/who-is-coming-to-be-a-part-of-barrozs-mohanlal-with-a-big-updat
- Published: 2023-02-16T11:48:49+05:30
- Author: Ajay

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. അതിന് കാരണം മറ്റൊന്നുമല്ല,
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബറോസ്.
ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ്
ലഭിക്കാറുള്ളത്. പ്പോഴിതാ ചിത്രത്തെക്കുറിച്ച് ഏറ്റവും പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്
സംവിധായകൻ മോഹൻലാൽ

 ബറോസ് ടീമിൻറെ ഭാഗമാകാൻ ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞൻ മാർക്ക് കിലിയൻ എത്തുന്നു
എന്നതാണാ ആ വമ്പൻ അപ്‌ഡേറ്റ്. ബറോസിന്റെ സഹ സംവിധായകനായി എത്തുന്ന പ്രശസ്ത സംവിധായകൻ
ടികെ രാജീവ് കുമാറും മാർക്ക് കിലിയനും മോഹൻലാലും ഒപ്പമുള്ള ചിത്രം മോഹൻ ലാൽ തന്‌റെ 
സോഷ്യൽ മീഡിയ ഹാൻഡുകളിൽ പങ്കുവച്ചിട്ടുണ്ട്. ബറോസിൻറെ പാശ്ചാത്തല സംഗീതം മാർക്ക് കിലിയൻ
ആയിരിക്കും നിർവഹിക്കുക. പ്രശസ്തമായ ഹോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള വ്യക്തിയാണ്
മാർക്ക് കിലിയൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/barozz.jpg?resize
=1280%2C720&ssl=1)

അതേ സമയം മോഹൻലാൽ തന്നെ ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
3ഡിയിൽ ഒരുങ്ങുന്ന ബാറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുകയാണ്. ബറോസിനായി
ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.സിനിമയിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ്
താരങ്ങളുമുണ്ട്.
