# ഈ വൈറൽ ഗാനത്തിന് ചുവട് വെക്കുന്നത് ആരാണെന്ന് മനസിലേയോ?

- Link: https://ml.b4blaze.com/film-news/who-is-stepping-to-this-viral-song
- Published: 2023-03-04T09:29:37+05:30
- Author: Rahul

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ ‘ എന്ന
ഗാനത്തിന്റെ പുതിയ ഡാൻസ് വീഡിയോ നാടുവഴികൾ എന്ന ചിത്രത്തിൽ മോഹൻ ലാലും സംഘവും അതിമനോഹരമായി
ചുവട് വെച്ച ഗാനത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആവുന്നത്. ഗാനത്തിന്
ചുവട് വെച്ചിരിക്കുന്നയാൾ ആരാണെന്ന് നിങ്ങൾക്ക് മനസിലായോ?

 

നാളുകൾക്ക് മുന്നെ സോഷ്യൽ മീഡിയ കീഴടക്കിയ നവീൻ റസാഖിനെയും ജാനകിയെയും ഓർമ്മയുേേണ്ടാ?
റാസ്പുട്ടിൽ എന്ന പോപ് ഗാനത്തിന് ചുവട് വെച്ച മെഡിക്കൽ വിദ്യാർത്ഥികളെ അത്രപെട്ടന്ന്
മറക്കാൻ സാധ്യതയില്ല.തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇരുവരും.
ഇപ്പോൾ ‘രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ’ എന്ന ഗാനത്തിന് അതി ഗംഭീര ചുവടുകളുമായി എത്തിയിരിക്കുകയാണ്
നവീനും സംഘവും.ബാക്ക് ടു നയൻന്റീസ് എന്ന തലക്കെട്ടോടെ ഈ വീഡിയോ നവീൻ റസാഖ് തന്‌റെ ഇസ്റ്റഗ്രമിൽ
പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ഗാനരംഗം ചിത്രികരിച്ചതും തൊണ്ണുറുകളിലെതു പോലെ തന്നെയാണ്. വീഡിയോയിൽ കാണുന്നത് പോലെ
എല്ലാവരും വളരെ മനോഹരമായി നൃത്തം ചെയ്തിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ടത് നവീന്റെ ചുവടുകൾ
തന്നെയാണ്.വീഡിയോയ്ക്ക് ഇതുവരെ ഒന്നരലക്ഷത്തിൽ അധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
നാടുവാഴികൾ എന്ന സിനിമയിലെ ഗാനമാണ് രാവിൽ പൂന്തേൻ തേടും പൂങ്കാറ്റേ. ഉണ്ണി മേനോനും 
ദിനേശും പാടിയ ഗാനം തൊണ്ണൂറുകളിലെ സൂപ്പർ ഹിറ്റ് ഗാനമാണ്.

>  
> View this post on Instagram
>  
> [A post shared by Naveen K Razak (@dr.naveen_k_razak)](https://www.instagram.com/reel/CpQEu_WsKm2/?utm_source=ig_embed&utm_campaign=loading)
