# ആദ്യപുരുഷ് എന്തുകൊണ്ട് ഇങ്ങനെ വിമര്ശിക്കപ്പെട്ടത്? കാരണങ്ങൾ ഇവ 

- Link: https://ml.b4blaze.com/film-news/why-adipurush-in-criticized-there-are-the-reason
- Published: 2023-06-22T10:11:39+05:30
- Author: Suji

പ്രഭാസ് നായകൻ ആയ ആദിപുരുഷ് ഇപ്പോൾ വിമർശനത്തിന്റെ ഉന്നതിയിലാണ് നില്കുന്നത്, എന്തുകൊണ്ടാണ്
ഈ ചിത്രം ഇത്രയും വിമർശനം സൃഷ്ട്ടിക്കാൻ കാരണം , അതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ
മീഡിയ നിരത്തുന്നത്. പ്രഭാസ് എന്ന താരത്തെയാണ് സംവിധായകൻ ആ ചിത്രത്തിൽ കണ്ടത് എന്നാൽ
അവിടെ രാമന് അല്ല,  സംവിധായകൻ ബാഹുബലി കണ്ടതുകൊണ്ടാകാം അവിടെ രാമനായി പ്രഭാസിന് കണ്ടത്,
എന്നാൽ ഇത് ബാഹുബലി അല്ല പകരം ഭഗവാൻ രാമൻ ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/adhipurush1.jpg?
resize=1920%2C1200&ssl=1)

പലപ്പോഴും പുരാണവേഷം കെട്ടുന്ന പ്രഭാസിന് ആണ് സംവിധായകൻ അവിടെ കണ്ടത് ഒന്നാമത്തെ കാരണം
ഇത് , ഇനിയും 700 കോടി മുടക്കിയ ഈ ചിത്രം അതിന്റെതായ രീതിയിൽ അല്ല പ്രദര്ശിപ്പിച്ചത്
പകരം ടി വി കാർട്ടൂൺ കാണുന്ന പ്രതീതി ആണ്  കാഴ്ച്ച വെച്ചത് ഇതൊരു അന്യായം തന്നെ. ഈ 
ബഡ്ജറ്റിൽ ഇങ്ങനൊരു ചിത്രമോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/adipurush2-2.jpg?
resize=877%2C558&ssl=1)

കഥപാത്രങ്ങളോട് പ്രേക്ഷകർക്ക്‌ ഒരു എസ്റ്റാബ്ലിഷ്‌മെന്റ് ഉണ്ടാകണം അത് ഇവിടെ ഉണ്ടായില്ല,
പിന്നെ കോപ്പിയടി അത് ഗംഭീരമായി ഈ ചിത്രത്തിൽ നടന്നു എന്ന് തന്നെ പറയാം, കിംഗ് കോങ്ങ്,
ജങ്കിൾ ബുക്ക്, ദി ലെജൻഡ് ഓഫ് ടാർസൻ ഇതിന്റെ എല്ലാം കോപ്പിയടി ഈ ചിത്രത്തിൽ കാണാൻ സാധിച്ചു,
അതുപോലെ പ്രേഷകർക്കു ഒരിക്കലും ആലോചിക്കാൻ കഴിയാത്ത ഒരു രാവണനെ ആയിരുന്നു ചിത്രത്തിൽ
പ്രദര്ശിപ്പിച്ചത്, ശരിക്കും പറഞ്ഞാൽ ചിത്രം ഒരു കോമഡി എന്ന് തന്നെ പറയാം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/adhipurush2-1.jpg?
resize=993%2C545&ssl=1)
