# ജീവയും കാവ്യയും സീരിയലിൽ നിന്നും പിന്മാറിയത് എന്തിന്; അപ്രതീക്ഷിത ട്വിസ്റ്റില്‍ കസ്തൂരിമാൻ

- Link: https://ml.b4blaze.com/film-news/why-jiva-and-kavya-withdraw-from-the-serial-kasturiman-in-an-unexpected-twist
- Published: 2020-07-10T11:53:43+05:30
- Author: Rahul

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഏഷ്യാനെറ്റിലെ കസ്തൂരിമാൻ, ജീവിയുടെയും
കാവ്യയുടെയും വിവാഹവും പ്രണയവും പിന്നീട് ഇവരുടെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളും
ഒക്കെയായിരുന്നു സീരിയലിന്റെ പ്രമേയം, സീരിയലിനു ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിക്കൊടുത്തത്
ജീവിയുടെയും കാവ്യയുടെയും പ്രണയം തന്നെ ആയിരുന്നു, നിരവധി ഫാൻസ്‌ ആണ് ഇവർക്കുള്ളത്,
ഇവരുടെ പേരിൽ ഫാൻസ്‌ പേജുകൾ തന്നെയുണ്ട്. കാവ്യയെന്ന വക്കീലിനെ അവതരിപ്പിച്ചത് റെബേക്ക
സന്തോഷായിരുന്നു. ജീവയെന്ന സിനിമാനടനായെത്തിയത് ശ്രീറാം രാമചന്ദ്രനായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/kavya-jeeva.jpg?
resize=960%2C540&ssl=1)

സീരിയലിൽ കാവ്യയുടെ അമ്മയായി എത്തിയത് പ്രവീണ ആയിരുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപ്
പ്രവീണ സീരിയലിൽ നിന്നും പിന്മാറി. തനിക്ക് നല്‍കിയ വാക്ക് പ്രകാരമായല്ല സീരിയലിന്റെ
പോക്കെന്ന് മനസ്സിലായതോടെ താരം സീരിയലില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു, പ്രവീണ 
തന്നെയാണ് ഈ കാര്യങ്ങൾ അറിയിച്ചതും, ഇപ്പോൾ ആരാധകരെ വിഷമത്തിൽ ആഴ്ത്തികൊണ്ട് മറ്റൊരു
വാർത്ത കൂടി എത്തിയിരിക്കുകയാണ്. ഇടക്ക് വെച്ച് കസ്തൂരിമാൻ നിർത്തിവെച്ചിരുന്നു, ഇപ്പോൾ
ജൂലൈ 15 മുതല്‍ പരമ്ബര വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇനി സീരിയലിൽ ജീവയും കാവ്യയും കാണില്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.

![jeeva-kavya](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/jeeva-
kavya.jpg?resize=960%2C540&ssl=1)

ജീവിയുടെയും കാവ്യയുടെയും മക്കളുടെ കഥയാണ് സീരിയലിൽ പറയുന്നത്, കസ്തൂരിമാനിലെ പെട്ടെന്നുള്ള
ട്വിസ്റ്റില്‍ ആരാധകര്‍ സങ്കടത്തിലാണ്. ജീവ കാവ്യാ ജോഡികൾ പിന്മാറിയത് എന്തിനാണ് എന്ന്
പ്രേക്ഷകർ ചോദിക്കുന്നു. കുഞ്ഞതിഥകള്‍ക്കായി കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു
ഈശ്വരമഠം തറവാട്, രണ്ട് കുഞ്ഞുങ്ങളാണ് തങ്ങള്‍ക്കിടയിലേക്ക് വരാന്‍ പോവുന്നതെന്നുള്ള
വിവരം അവസാനനിമിഷമായിരുന്നു കാവ്യ വെളിപ്പെടുത്തിയത്. കാവ്യയെ ആശുപത്രിയിലേക്ക് മാറ്റിയതിന്
ശേഷമായാണ് സീരിയൽ നിർത്തി വെച്ചത്. ഇപ്പോൾ  അറിയുന്നത് ഇനി പരമ്പരയിൽ ഇവർ കാണില്ല എന്നതാണ്.
