# ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി!!! ‘റോക്കിഭായ്’ അറസ്റ്റില്‍

- Link: https://ml.b4blaze.com/film-news/will-kill-salman-khan-threat-call-and-arrest
- Published: 2023-04-11T17:35:52+05:30
- Author: Anu

ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ പിടികൂടി. രാജസ്ഥാന്‍
സ്വദേശിയായ പതിനാറുവയസുകാരനാണ് റോക്കിഭായ് എന്ന് സ്വയം പരിചയപ്പെടുത്തി താരത്തിനെതിരെ
ഭീഷണി മുഴക്കിയത്.

തിങ്കളാഴ്ചയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് വധഭീഷണി മുഴക്കിയുള്ള
 കോള്‍ വന്നത്.
തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി, കോള്‍ വന്ന നമ്പര്‍ ട്രാക്ക് ചെയ്താണ് യുവാവിനെ
പിടികൂടിയത്.  നമ്പര്‍ ട്രാക്ക് ചെയ്തപ്പോള്‍ മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള
താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്നാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. കൂടുതല്‍ നിയമ നടപടികള്‍ക്കായി
മുംബൈയിലെ ആസാദ് മൈദാന്‍ പൊലീസിന് കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്നായിരുന്നു ഫോണില്‍ ഭീഷണി വന്നത്.
 അടുത്ത 
കാലത്തായി മൂന്നിലധികം തവണയാണ് താരത്തിന് നേരെ വധഭീഷണിയുണ്ടാകുന്നത്. അതേസമയം, നടനെ
ഭീഷണിയുടെ കാരണം എന്താണെന്നറിയാന്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.  ഭീഷണികളുടെ
പശ്ചാത്തലത്തില്‍ താരം പുതിയ വാഹനം സ്വന്തമാക്കിയിരുന്നു. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി
നിസാന്‍ പട്രോള്‍ എസ് യു വിയാണ് അടുത്തിടെയായി താരം സ്വന്തമാക്കിയത്.
