# ദിലീപിന്റെ ഫോണിലെ ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ട് മഞ്ജു വാര്യര്‍ ഞെട്ടി..! ഫോണ്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു..!

- Link: https://ml.b4blaze.com/film-news/witness-statement-actress-attack-case
- Published: 2022-05-12T11:53:10+05:30
- Author: Rahul

കേരളക്കരയേയും ഇന്ത്യന്‍ സിനിമാ ലോകത്തേയും തന്നെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു
നടിയെ ആക്രമിച്ച കേസ്. കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസിന്റെ കൂടുതല്‍ 
വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നടിയെ പീഡിപ്പിച്ച സംഭവത്തില്‍ നടന്ന
ഗൂഢാലോചനകളുടെ നിര്‍ണായക വിവരങ്ങളടങ്ങിയ ഫോണ്‍ നടിയും പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യയും
ആയ മഞ്ജു വാര്യര്‍ ആലുവാപ്പുഴയിലേക്ക് വലിച്ചെറിഞ്ഞതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.
സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/dileep-manju-300x169.
jpg?resize=696%2C392&ssl=1)

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് എന്തായിരുന്നു ഇത്ര ശത്രുത എന്നതിന്റെ കാരണവും അത്
തെളിയിക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും ഈ ഫോണിലുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
ഇവയെല്ലാം ആ ഫോണില്‍ കണ്ട മഞ്ജു വാര്യര്‍ അപ്പോഴുണ്ടായ ദേഷ്യത്തിലാണ് ഫോണ്‍ പുഴയിലേക്ക്
വലിച്ചെറിഞ്ഞതെന്നാണ് സാക്ഷി മൊഴി. കേസ് അന്വേഷണത്തില്‍ തന്നെ വലിയ വഴിത്തിരിവാകാന്‍
പോകുന്ന ഈ സംഭവത്തില്‍ മൊഴികളുടെ വസ്തുത ബോധ്യപ്പെടുക എന്നതാണ് ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്
മുന്നില്‍ ഉള്ള അടുത്ത ഘട്ടം. ഇതിന് വേണ്ടി നടി മഞ്ജു വാര്യറിന്റെ മൊഴി അന്വേഷണ സംഘം
രേഖപ്പെടുത്തും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/manju-warrier-300x169.
jpg?resize=696%2C392&ssl=1)

ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കണ്ട് ഇതിനെ കുറിച്ചുള്ള സത്യം എന്താണെന്ന് അറിയാന്‍ മഞ്ജു
ശ്രമിച്ചതായും സാക്ഷിമൊഴിയുണ്ട്. സിനിമാ രംഗത്തെ പലരേയും സമീപിച്ചെങ്കിലും ആക്രമിക്കപ്പെട്ട
നടിമാത്രമാണ് ഇതേ കുറിച്ച് മഞ്ജുവിനോട് പറഞ്ഞതെന്നും പറയപ്പെടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kavya-1-300x193.
jpg?resize=696%2C448&ssl=1)

അതിന് ശേഷം മഞ്ജു കാവ്യാ മാധവന്റെ അടുത്ത ബന്ധുവുമായി ഫോണില്‍ വിളിച്ച് ഇതേ കുറിച്ച്
സംസാരിച്ചിരുന്നു. ഈ കാര്യം ബന്ധു നിഷേധിച്ചിട്ടില്ല എന്നതും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
നിര്‍ണായ വിവരങ്ങള്‍ പുറത്ത് വരുന്നതോടെ കേസിന്റെ ഗതി എന്താകും എന്ന് അറിയാനാണ് എല്ലാവരും
ഉറ്റുനോക്കുന്നത്.
