# സ്ത്രീകളുടെ ശരീരം അമൂല്യം, മൂടിവെക്കുന്നതാണ് ഏറ്റവും നല്ലതെന്ന് സൽമാൻ ഖാൻ!

- Link: https://ml.b4blaze.com/film-news/womens-bodies-are-precious-and-it-is-best-to-cover-them-salman-khan
- Published: 2023-04-30T20:59:36+05:30
- Author: Ajay

അടുത്തിടെ ഷൂട്ടിങ് സെറ്റിൽ സ്ത്രീകൾ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സൽമാൻ
ഖാൻ നിർദേശിച്ചതായി വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. യുവനടി പലക് തിവാരിയാണ്
നടന്റെ ഈ വിചിത്ര നിർദ്ദേശത്തെക്കുറിച്ച് വളിപ്പെടുത്തിയത്. സൽമാൻ ഖാൻ ഒരു പാരമ്പര്യവാദിയാണെന്നും
തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷയാണ് ഉറപ്പാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും
പലക് തീവാരി പറഞ്ഞിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/salman-khan-1200-
4.jpg?resize=1200%2C667&ssl=1)

ഇപ്പോഴിതാ ഇതിനു പിന്നാലെ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്
സൽമാൻ ഖാൻ. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കണം എന്നുമാണ് സൽമാൻ പറഞ്ഞത്.
തൻറെ പല സിനിമകളിൽ ഷർട്ടഴിച്ച് മാറ്റി ശരീരം പ്രദർശിപ്പിക്കുന്ന സൽമാന്റെ ഇത്തരം നിയമങ്ങൾ
ഇരട്ടത്താപ്പല്ലെ എന്നായിരുന്നു ആപ് കി അദാലത്ത് ഷോയിൽ രജത് ശർമ താരത്തോട് ചോദിച്ചത്.

![salmankhan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/salmankhan.
jpg?resize=1000%2C541&ssl=1)

അതിൽ യാതൊരു ഇരട്ടത്താപ്പില്ല. ഒരു സ്ത്രീയുടെ ശരീരം കൂടുതൽ അമൂല്യമാണെന്ന് എനിക്ക്
തോന്നുന്നു, അതിനാൽ അത് മൂടിയിരിക്കുന്നതാണ് നല്ലത് എന്നാണ് കരുതുന്നത് എന്നാണ് സൽമാന്റെ
മറുപടി.ഇത് പെൺകുട്ടികളുടെ കാര്യം മാത്രമല്ലെന്നും ആൺകുട്ടികളുടേയുമാണ്. ആൺകുട്ടികൾ
നമ്മടെ പെൺകുട്ടികളേയും സഹോദരിയേയും ഭാര്യയേയും അമ്മയേയും നോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല.
സൽമാൻ വ്യക്തമാക്ക
