# ‘ഐആം എ സിംഗിൾ മദർ’അഞ്ജലി മേനോന്റെ ഗർഭിണികളെത്തി : വണ്ടർ വുമണിന്റെ ട്രെയ്‌ലർ കാണാം

- Link: https://ml.b4blaze.com/film-news/wonder-wonen-trailer-out
- Published: 2022-11-03T12:13:20+05:30
- Author: Ajay

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്ടർ വുമൺ. ഗർഭിണികളുടെ 
കഥ പറയുന്ന സിനിമ നേരിട്ട് ഒടിടി റിലീസിനെത്തുകയാണ്. വണ്ടർ വുമൺ സോണി ലൈവിലാണ് റിലീസ്
ചെയ്യുക. ചിത്രത്തിൽ പാർവതി തിരുവോത്തും നിത്യ മേനോനും പദ്മ പ്രിയയും സയനോരയയും പ്രധാനവേഷത്തിൽ
എത്തുന്നു. ഇവരെ കൂടാതെ നദിയ മൊയ്തുവും അർച്ചന പദ്മിനിയും ചിത്രത്തിൽ മികച്ച വേഷം കൈകാര്യം
ചെയ്യുന്നുണ്ട്.

 ആറ് ഗർഭിണികളുടെ കഥയാണ് വണ്ടർ വുമൺ പറയുന്നത്. ഇപ്പോഴിതാ വണ്ടർ വുമണിന്റെ ട്രെയിലർ
പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ട്രെയിലറിൽ നമുക്ക് ഗർഭിണികളായ
അമ്മമാരെ കാണാൻ കഴിയും സിംഗിൾ മദറായ മിനി എന്ന കഥാപാത്രമായി പാർവതിയും താൻ ഗർഭിണിയായതിൽ
വളരെ സന്തോഷവതിയായ നോറ എന്ന കഥാപാത്രമായി നിത്യ മോനോൻ എത്തുമ്പോൾ പപ്പു എന്ന ഗർഭിണിയായ
സ്ത്രീയായി പത്മപ്രിയയും സയ എന്ന ഗർഭിണിയായി എത്തുന്ന സയനോരയെയും ട്രെയ്‌ലറിൽ കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/anjali-6.jpg?resize
=1280%2C720&ssl=1)

വണ്ടർ വുമൺ ഈ വരുന്ന നവംബർ 18ന് റിലീസ് ചെയ്യും. വണ്ടർ വുമണിന്റെ ചിത്രീകരണം 12 ദിവസം
കൊണ്ടാണ് പൂർത്തിയാക്കിയത്. ഫ്‌ലൈയിംഗ് യൂണികോൺ എൻറർടെയ്ൻമെൻറ് ആർഎസ്‌വിപി മൂവീസ് എന്നീ
ബാനറുകളിലാണ് വണ്ടർ വുമണ് നിർമിച്ചിരിക്കുന്നത്. സിനിമയുടെ മറ്റൊരു പ്രത്യേകത ഗായിക
സയനോര ഫിലിപ്പ് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

 
