# ഞാന്‍ എനിക്ക് നല്‍കിയ ശിക്ഷ!! റിലീസിന് മുന്‍പ് വിജയത്തെ കുറിച്ച് പറയില്ല, വായയടച്ച് എന്റെ ജോലി ചെയ്യും-വിജയ് ദേവരക്കൊണ്ട

- Link: https://ml.b4blaze.com/film-news/wont-talk-about-the-success-of-the-upcoming-film-vijay-devarakonda
- Published: 2023-08-11T20:09:54+05:30
- Author: Anu

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് തെലുങ്ക് സൂപ്പര്‍ ഹീറോ വിജയ് ദേവരക്കൊണ്ട.
സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാന കഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് ഖുഷി. ചിത്രം
സെപ്റ്റംബര്‍ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള താരത്തിന്റെ പരാമര്‍ശം ശ്രദ്ധേയമായിരിക്കുകയാണ്.
തന്റെ സിനിമകള്‍ റിലീസാകുന്നതിനു മുന്‍പ് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന തരത്തിലുള്ള
പ്രസ്താവനകള്‍ നടത്തില്ലെന്നാണ് വിജയിയുടെ പ്രഖ്യാപനം. കുറഞ്ഞത് തന്റെ അടുത്ത മൂന്ന്
ചിത്രങ്ങളുടെ കാര്യത്തിലെങ്കില്‍ ഇത് പാലിക്കുമെന്നും താരം പറയുന്നു. ഖുഷിയുടെ ട്രെയിലര്‍
ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് വിജയിയുടെ പ്രഖ്യാപനം.
  ഈ പ്രഖ്യാപനത്തിന്
കാരണവും സോഷ്യലിടം കണ്ടെത്തിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ചിത്രം ലൈഗറിനെ
ബന്ധപ്പെടുത്തിയാണ് താരത്തിന്റെ പ്രസ്താവന എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്ത മൂന്ന് സിനിമകള്‍ക്കായി വായയടച്ച് എന്റെ ജോലി ചെയ്യാന്‍ തീരുമാനിച്ചു. ലജ്ജ 
കൊണ്ട് ഞാനെനിക്ക് നല്‍കിയ ശിക്ഷയാണിത് ‘വിജയ് പറയുന്നു. ‘പരാജയങ്ങള്‍ വളരെ പ്രധാനമാണ്.
എനിക്ക് ലൈഗറിനെപ്പോലെ ഒരു പരാജയം ആവശ്യമായിരുന്നു. കാരണം ഒരുപാട് പഠിക്കാനുണ്ടായിരുന്നു.

എനിക്ക് വഴികാട്ടിയായി ആരുമില്ല. ഞാന്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുന്നു. വിജയിച്ചാലും
പരാജയപ്പെട്ടാലും അതില്‍ നിന്നും ഒരു പാഠം പഠിക്കാനുണ്ടാകും. ഈയൊരു നയമാണ് ഞാനിപ്പോള്‍
എന്റെ ജീവിതത്തില്‍ പിന്തുടരുന്നത് എന്നാണ് താരം വ്യക്തമാക്കിയത്.

വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ലൈഗര്‍. പക്ഷേ ചിത്രത്തിന്
പ്രതീക്ഷ നിലനിര്‍ത്താന്‍ ആയില്ല. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മുന്‍
ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസനുമാണ് പ്രധാന കഥാപാത്രങ്ങളായത്. ചിത്രത്തിലൂടെ
നാലു കോടി രൂപയോളം നഷ്ടമാണുണ്ടായതെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു.
