# ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം!! താജ്മഹലിനെ സാക്ഷിയാക്കി വിവാഹ വാര്‍ഷികം ആഘോഷിച്ച് യമുനാ റാണി

- Link: https://ml.b4blaze.com/film-news/yamuna-rani-wedding-anniversary-post
- Published: 2023-12-09T22:09:44+05:30
- Author: Anu

മലയാളത്തിന്റെ പ്രിയതാരമാണ് നടി യമുനാ റാണി. മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന താരം സിനിമയിലും
ശ്രദ്ധേയയാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാണ് താരം. അടുത്തിടെയാണ്
താരം തന്റെ ജീവിത കഥ വെളിപ്പെടുത്തിയത്. സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി
ഷോയില്‍ ദമ്പതികളായി എത്തിയപ്പോഴാണ് താരത്തിന്റെ കഥ പ്രേക്ഷക ലോകം അറിഞ്ഞത്.
  മൂന്ന്
വര്‍ഷം മുമ്പായിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്. വിവാഹത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്
താരത്തിന്. 2020 ഡിസംബര്‍ ഏഴിനായിരുന്നു യമുനയും ദേവനും വിവാഹിതരായത്. സിംഗിള്‍ മദറായി
രണ്ട് പെണ്‍മക്കളെയും നല്ലരീതിയില്‍ വളര്‍ത്തിയ ശേഷമാണ് താരം ദേവനെ വിവാഹം കഴിച്ചത്.
മക്കളുടെ നിര്‍ബന്ധത്തിലായിരുന്നു വിവാഹമെന്നും താരം വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹവാര്‍ഷികം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് താരം. താജ്മഹലിന് മുന്നില്‍
നിന്നെടുത്ത അതി മനോഹരമായ വീഡിയോ ആണ് വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച് യമുന
പങ്കുവെച്ചത്.
  ‘എനിക്കറിയാം, എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. പക്ഷെ
ഇത് കുറച്ച് എന്റര്‍ടൈനിങ് ആയിരുന്നു. ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം
കൂടിയതിന് നന്ദി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി,’
എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം യമുന പങ്കുവച്ചത്. നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നുണ്ട്
താരത്തിന്.
