# കോടികള്‍ തന്നാലും എന്നെ ഇതിന് കിട്ടില്ലെന്ന് യാഷ്..!

- Link: https://ml.b4blaze.com/film-news/yash-says-no-to-pan-masala-advertisement
- Published: 2022-05-01T11:31:36+05:30
- Author: Rahul

സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് യാഷ്. എന്നാല്‍
കെ.ജി.എഫ് എന്ന ഒരൊറ്റ് സിനിമ കൊണ്ട് തന്നെ ആഗോളതലത്തില്‍ ശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിന്
കഴിഞ്ഞു. അഭിനയ ജീവിതത്തിന്റെ തുടക്ക കാലം വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങള്‍ തന്നെയായിരുന്നു
എന്ന് നടന്‍ മുന്‍പും തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ്
പുറത്ത് വരുന്നത്. കെജിഎഫ് എന്ന സിനിമ കൊണ്ട് തന്നെ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത
യാഷിനെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/yash-300x169.jpg?
resize=1154%2C650&ssl=1)

കോടികള്‍ പ്രതിഫലം വാഗ്ദാനം ലഭിച്ചിട്ടും പാന്‍മസാല പരസ്യം വേണ്ടെന്ന് വെച്ചാണ് യാഷ്
മാതൃകയാകുന്നത്. ഇതിന് മുന്‍പ് അല്ലു അര്‍ജുനും ഇതേ തീരുമാനം എടുത്ത് രംഗത്ത് വന്നിരുന്നു..
തന്നെ ഒരുപാട് പേര്‍ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തില്‍
ഒരു പരസ്യത്തില്‍ അഭിനയിക്കുന്നത് ന്യായമായി തോന്നുന്നില്ല എന്നും തന്റെ സ്വാധീനം കാരണം
അവരുടെ ജീവിതം നാശമാകരുതെന്ന് ആഗ്രഹിക്കുന്നതായും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു. അതിന്
ശേഷം ഇതേ നിലപാടുമായി യാഷും രംഗത്ത് വന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/yash-2-300x225.jpg?
resize=1155%2C866&ssl=1)

കെ.ജി.എഫ്. ചാപ്റ്റര്‍ 2 വമ്പന്‍ വിജയമായി മാറുമ്പോള്‍ തന്നെയാണ് കോടികളുടെ പാന്‍മസാല
പരസ്യം വേണ്ടെന്ന് വച്ച് നടന്‍ യാഷ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ തീരുമാനം അദ്ദേഹത്തോടുള്ള
ആരാധനയും ബഹുമാനവും വര്‍ദ്ധിക്കാന്‍ കാരണമായി എന്നാണ് ആരാധകര്‍ പറയുന്നത്. എക്‌സീഡ്
എന്റര്‍ടൈന്‍മെന്റ്‌സാണ് യാഷ് പരസ്യം വേണ്ടെന്ന് വെച്ച വാര്‍ത്ത പുറത്ത് വിട്ടത്.

![Yash Family](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/Yash-
Family-300x229.jpg?resize=1154%2C881&ssl=1)

യാഷ് വളരെ സൂക്ഷമതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കൂ. യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന
ഒട്ടേറെയാളുകളുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല.’ 
അതുകൊണ്ടാണ് പാന്‍ മസാലയുടെ പരസ്യത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് എക്‌സീഡ് 
എന്റര്‍ടൈന്‍മെന്റ്‌സ് പറയുന്നു.
