# പേരൻപിലൂടെ മമ്മൂട്ടി, ഇപ്പോൾ ഏഴ് കടൽ ഏഴ് മലൈയിലൂടെ നിവിൻ; വ്യത്യസ്തമായ പ്രണയകഥയുമായി റാം, ​ഗാനം പുറത്ത്

- Link: https://ml.b4blaze.com/film-news/yezhu-kadal-yezhu-malai-lyrical-video
- Published: 2024-02-15T19:11:56+05:30
- Author: Anu

മമ്മൂട്ടിയുടെ പേരൻപിന് ശേഷം റാമിന്റെ സംവിധായനത്തിൽ നിവിൻ പോളി നായകനായി എത്തുന്ന 
ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വ്യത്യസ്തമായ പ്രണയ കഥ പറയുന്ന ചിത്രത്തിലെ ​ഗാനം ഇപ്പോൾ
അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. യുവൻ ശങ്കർ രാജയും സിദ്ധാർഥും ആലപിച്ച മറുപടി
നീ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് നടൻ സൂരിയും
പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണൻ് ഏഴ് കടൽ ഏഴ് മലൈ’.

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രത്തിൽ അഞ്ജലിയാണ് നായികയായി എത്തുന്നത്. ഗാനത്തിന്റെ
വരികൾ മദൻ കർക്കിയും സംഗീത സംവിധാനം യുവാൻ ശങ്കർ രാജയുമാണ്. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം.
യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ഏഴ് കടൽ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ
റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട
സിനിമ കൂടിയാണ്.

ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിൻറെ
ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ.
ആക്ഷൻ സ്റ്റണ്ട് സിൽവ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ്.
