# സ്ത്രീ ശക്തിയെ കുറിച്ചുള്ള സിനിമ!! തേജസ് കണ്ട് കണ്ണീരടക്കാനാവാതെ യോഗി ആദിത്യനാഥ്

- Link: https://ml.b4blaze.com/film-news/yogi-adityanath-got-emotional-after-watching-thejas-movie
- Published: 2023-10-31T21:36:16+05:30
- Author: Anu

നടി കങ്കണാ റണാവത് പ്രധാന കഥാപാത്രമാതെത്തിയ പുതിയ ചിത്രമാണ് തേജസ്. ഏറെ പ്രതീക്ഷയോടെ
എത്തിയ ചിത്രത്തിന് പക്ഷേ തിയ്യേറ്ററില്‍ ശോഭിക്കാനായില്ല. തുടര്‍ന്ന് എല്ലാവരും കുടുംബസമേതമെത്തി
ചിത്രം കാണണമെന്ന് അഭ്യര്‍ഥിച്ച് നടി കങ്കണ തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ തേജസിന്റെ പ്രത്യേക പ്രദര്‍ശനം കണ്ടിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
യോഗി ആദിത്യനാഥ്. ലക്നൗവിലെ ലോക്ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക ഷോ നടന്നത്.
ചിത്രം കണ്ടിറങ്ങിയ ശേഷം യോഗി ആദിത്യനാഥ് ഏറെ വികാരാധീനനായി. കങ്കണ തന്നെയാണ് യോഗി 
സിനിമ കണ്ടിറങ്ങിയ ചിത്രങ്ങള്‍ പങ്കുവച്ചത്.
  തേജസ് സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല,
മറിച്ച് സ്ത്രീ ശക്തിയെ കുറിച്ചുള്ള സിനിമയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സൈനികന്റെ
ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള തേജസിന്റെ പ്രദര്‍ശനം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ്ക്കായി
സംഘടിപ്പിച്ചു. ചിത്രം കാണുമ്പാള്‍ യോഗി ആദിത്യനാഥിന് കണ്ണീര്‍ അടക്കാന്‍ കഴിഞ്ഞില്ലെന്ന്
കങ്കണ പറയുന്നു.  പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനും ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ക്കുമായും
തേജസിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. എയര്‍ഫോഴ്‌സ് പൈലറ്റായ തേജസ് ഗില്ലിന്റെ
അസാധാരണമായ യാത്രയെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രം. ഒക്ടോബര്‍ 27-നാണ് ചിത്രം റിലീസ്
ചെയ്തത്. അടുത്തിടെയിറങ്ങിയ കങ്കണ ചിത്രങ്ങളെല്ലാം തിയ്യേറ്ററില്‍ അടപടലം പൊട്ടിയിരുന്നു.
തേജസിനും അതേ വിധി തന്നെയാണ്.
