# 18 വർഷത്തിന് വിജയ്‍ക്കൊപ്പം…; ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ പ്രത്യേകത; ആവേശത്തില്‍ ആരാധകര്‍

- Link: https://ml.b4blaze.com/film-news/yugendran-to-act-with-vijay-in-goat-after-18-years
- Published: 2024-04-08T21:39:46+05:30
- Author: Ajay

വെങ്കട്ട് പ്രഭു – വിജയ് ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ 
ടൈം’ (GOAT) ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തിന് ശേഷം വിദേശത്ത് 
വച്ചാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യൻ തലസ്ഥാനമായ
മോസ്‌കോയിലേക്ക് ടീം പോയിരുന്നു. നടനും ഗായകനുമായ യുഗേന്ദ്രന്‍ വാസുദേവനും സിനിമയിൽ
അഭിനയിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/goat-1.jpg?resize
=1200%2C628&ssl=1)

വിജയ്‍യും യുഗേന്ദ്രന്‍ തമ്മിലുള്ള രംഗങ്ങള്‍ ആണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
വിജയ്‍യുടെ ആദ്യകാല ചിത്രങ്ങളില്‍ യുഗേന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്. 18 വര്‍ഷത്തിന്
ശേഷം വിജയ്‌ക്കൊപ്പം യുഗേന്ദ്രന്‍ എത്തുന്നത് എന്നുള്ളതാണ് ഗോട്ടിന്‍റെ പ്രത്യേകത. 
റഷ്യയില്‍ സിനിമയുടെ അവസാന ഷെഡ്യൂള്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
പ്രശാന്ത്, പ്രഭുദേവ, മോഹന്‍, ജയറാം, അജ്മല്‍ അമീര്‍, സ്നേഹ, ലൈല, യോഗി ബാബു, വിടിവി
ഗണേഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിലെ നായിക മീനാക്ഷി ചൗധരിയാണ്.
