ഒടുവിൽ പൃഥ്വിരാജ് ചിത്രം ‘കാളിയൻ’ ആരംഭിക്കുന്നു!!

പൃഥ്വിരാജ് സുകമാരൻ നായകനായി എത്തുന്ന ‘കാളിയൻ’. പ്രഖ്യാപിച്ചിട്ട് ഒരുപാട് വർഷമായെങ്കിലും ചിത്രീകരണം ഇതുവരെ ആരംഭിച്ചിരുന്നില്ല. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയൻ. പല കാരണങ്ങളാലും സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ ‘കാളിയന്റെ’…

പൃഥ്വിരാജ് സുകമാരൻ നായകനായി എത്തുന്ന ‘കാളിയൻ’. പ്രഖ്യാപിച്ചിട്ട് ഒരുപാട് വർഷമായെങ്കിലും ചിത്രീകരണം ഇതുവരെ ആരംഭിച്ചിരുന്നില്ല. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാളിയൻ. പല കാരണങ്ങളാലും സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് നീണ്ടു പോവുകയായിരുന്നു. ഇപ്പോഴിതാ ‘കാളിയന്റെ’ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്


ഈ വരുന്ന ജൂണിൽ കാളിയന്റെ ചിത്രീകരണം ആരംഭിച്ചേക്കും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ‘കാളിയൻ’ പ്രഖ്യാപിച്ചിട്ട് നാല് വർഷമായി പലകാരണങ്ങൾ സിനിമയുടെ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന ചിത്രമാണ് കാളിയൻ. അതേ സമയം ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ നായകനായ എമ്പുരാൻ ആരംഭിക്കുക എന്നും റിപ്പോർട്ടുണ്ട്.

കാളിയൻ സംവിധാനം ചെയ്യുന്നത് എസ് മഹേഷ് ആണ്. പ്രമുഖ സംഗീത സംവിധായകൻ രവി ബസ്‌രൂർ ആണ് കാലിയന് സംഗീതം പകരുന്നത്. കാളിയന്‌റെ രചന നിർവഹിക്കുന്നത് പി ടി അനിൽ കുമാറാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലൻ ആണ് . സുജിത് സുധാകർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു