FIR എന്ന ചിത്രത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു സീൻ ആയിരുന്നു ഇത്. സിനിമയിൽ ഈ ഭാഗം ഉൾപ്പെട്ടില്ല മാല പാർവ്വതി !!

മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളെയും മറ്റ് ശക്തമായ സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടിയാണ് മാല പാര്‍വ്വതി. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീവമാവുകയാണ് മാല പാര്‍വ്വതി ഇപ്പോള്‍. മലയാളത്തിന് പുറമെ എഫ്.ഐ.ആര്‍…

മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളെയും മറ്റ് ശക്തമായ സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ നടിയാണ് മാല പാര്‍വ്വതി. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീവമാവുകയാണ് മാല പാര്‍വ്വതി ഇപ്പോള്‍. മലയാളത്തിന് പുറമെ എഫ്.ഐ.ആര്‍ എന്ന തമിഴ് ചിത്രത്തില്‍ മാല പാര്‍വ്വതി അഭിനയിച്ചു കഴിഞ്ഞു. അതില്‍ നടന്‍ വിഷ്ണു വിശാലിന്റെ അമ്മയുടെ റോള്‍ ആണ് മാല പാര്‍വ്വതി കൈകാര്യം ചെയ്തത്. അതേസമയം, ഇപ്പോള്‍ ബോളിവുഡിലേക്കും ചുവടുവെയ്ക്കുകയാണ് താര

പ്രിയപ്പെട്ട നടിയും സംവിധായികയുമായ രേവതിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാജോള്‍ നായികയായി എത്തുന്ന സാലം വെങ്കി എന്ന സിനിമയിലാണ് മാല പാര്‍വ്വതിയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ വിഷ്ണു വിശാലിനൊപ്പം മലപാർവ്വതി കേന്ദ്ര കഥാപാത്രമായി എത്തിയ എഫ്.ഐ.ആര്‍ എന്ന സിനിമയുടെ ഒരു ഡി ലീറ്റഡ് സീൻ പുറത്ത് വന്നിരിക്കുകയാണ്. ഇത് തനിക്ക് ഇഷ്ടപ്പെട്ട ഒരു സീൻ ആയിരുന്നു എന്നും. സിനിമയിൽ ഈ ഭാഗം ഉൾപ്പെട്ടില്ല. ഡിലീറ്റഡ് സീൻ ആയി ഇപ്പോൾ യൂട്യൂബിൽ വന്നിട്ടുണ്ട്. എല്ലാവരും കാണണം എന്നുമാണ് മാല പാർവ്വതി പറയുന്നത്.